തൃശൂർ സൗഹൃദവേദി ക്രിക്കറ്റ്: ഗുരുവായൂർ ജേതാക്കൾ
text_fieldsദോഹ: തൃശൂർ ജില്ല സൗഹൃദവേദി സംഘടിപ്പിച്ച ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെൻറ് പ്രഥമ സീസണിന് ആവേശോജ്ജ്വല സമാപനം. ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മണലൂരിനെ തോൽപിച്ച് ഗുരുവായൂർ സെക്ടർ ടീം കിരീടം ചൂടി. സൗഹൃദവേദിയുടെ താരലേലത്തിൽ തിരഞ്ഞെടുത്ത 210 താരങ്ങളെ ഉൾപ്പെടുത്തി 13 സെക്ടറുകളുടേയും ടാക്ക് ഖത്തറിന്റേയും പേരിൽ പങ്കെടുത്ത 14 ടീമുകളാണ് മാർച്ച് 25 മുതൽ തുടർച്ചയായി ആറു ദിവസം നടന്ന ക്രിക്കറ്റ് സീസണിൽ മാറ്റുരച്ചത്.
പൊതുയോഗത്തിലും സമ്മാനദാന ചടങ്ങിലും പ്രമുഖർ പങ്കെടുത്തു. വേദി ജനറൽ സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രമോദ് ആശംസ അർപ്പിച്ചു. ടീം ഉടമകളായ റയർ ഗ്രൂപ്, ലിബർട്ടി ട്രേഡിങ്, ഫാൽക്കോ, പ്രോംപ്റ്റ് എൻജിനീയറിങ്, സെയിദിന്‍റെ ചായക്കട, അൾട്ടിമേറ്റ് ട്രേഡിങ്, ഹോട്ട് പാക്ക്, ന്യൂക്ലിയസ് ട്രേഡിങ്, ക്ലിക്ക് ആൻഡ് ബൈ, ലുസൈൽ വാട്ടർ, അൽമുഫ്ത്ത റെൻഡ് എ കാർ, സാവോയ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ്, ഷുറൂഖ് ട്രാവൽസ്, തൊഴിയൂർ നാട്ടുകൂട്ടം എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
വിജയികളായ ഗുരുവായൂർ ടീമിനുള്ള ട്രോഫി ഐ.സി.സി പ്രസിഡന്‍റ് ബാബുരാജൻ സമ്മാനിച്ചു.
രണ്ടാംസ്ഥാനക്കാരായ മണലൂർ ടീമിനുള്ള ട്രോഫി മുഹമ്മദ് മുസ്തഫ, ശ്രീനിവാസൻ എന്നിവർ ചേർന്ന് നൽകി. ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, ഐ.എസ്.സി വൈസ് പ്രസിഡന്‍റ് ഷെജി വലിയകത്ത്, ഐ.സി.ബി.എഫ് സെക്രട്ടറി സാബിത്, വേദി ഉപദേശക സമിതി അംഗങ്ങളായ വി.എസ്. നാരായണൻ, എ.പി. മണികണ്ഠൻ, കെ.ബി.എഫ് ചെയർമാൻ ഷാനവാസ് ബാവ, ടി.പി.എൽ ചെയർമാൻ മുഹമ്മദ് ഷാഫി, ടൂർണമെന്‍റ് കമ്മിറ്റി സഹ കോഓഡിനേറ്റർമാരായ രാജേഷ്, ഉമ്മർകുട്ടി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. മുഹമ്മദ് റാഫി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.