ഹൃദയാഘാതം: തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsദോഹ: തൃശൂർ കിഴുപ്പിള്ളിക്കര സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഞൊണ്ടത്ത് പറമ്പിൽ വാഹിദാണ് (55) താമസസ്ഥലത്ത് മരണപ്പെട്ടത്. രണ്ടരപ്പതിറ്റാണ്ടായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
കല്ലുംകടവ് ഞൊണ്ടത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ മകനാണ്. മാതാവ്: സുലൈഖ. ഭാര്യ: വാഹിദ. മക്കൾ: നിയാസ് (എയറോ നേട്ടിക്കൽ വിദ്യാർഥി), താജുദീൻ, ഫഹദ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ഖബറടക്കം വ്യാഴാഴ്ച കിഴുപ്പിള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ - ഖത്തർ സജീവ പ്രവർത്തകനും തൃശൂർ ജില്ല സൗഹൃദ വേദി ആരംഭകാല അംഗവുമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയർമാൻ മെഹബൂബ് നാലകത്ത്, അഷറഫ് അമ്പലത്തു, മൻസൂർ പുതിയവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.