തൃശൂർ സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ല സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു. പേൾ പോഡാർ സ്കൂളിൽ ‘ഓണത്താളം 2023’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മൂവായിരത്തോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
രാവിലെ ഏഴു മുതൽ ആരംഭിച്ച പരിപാടിയിൽ പൂക്കളം, വടംവലി, മലയാളിമങ്ക, മാവേലി മന്നൻ എന്നീ മത്സരങ്ങളും മൂവായിരം പേർക്കുള്ള ഓണസദ്യയും ഉണ്ടായിരുന്നു.
തുടർന്ന് പുലികളിയും ശിങ്കാരിമേളത്തോടുംകൂടി നടന്ന സാംസ്കാരിക ഘോഷയാത്രയും മെഗാ തിരുവാതിരയും മിഴിവേകി. നോർക്ക റൂട്സ് ഡയറക്ടറും വേദി രക്ഷാധികാരിയുമായ ജെ.കെ. മേനോൻ അധ്യക്ഷനായ സാംസ്കാരിക സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിതായി. ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തർ സ്റ്റീൽ എച്ച്.ആർ മാനേജർ ഇസ അൽ ഹജ്രി, വേദി ഉപദേശക സമിതി ചെയർമാൻ വി.എസ്.
നാരായണൻ, കെ.ബി.എഫ് പ്രസിഡൻറ് അജി കുര്യാക്കോസ്, ചലച്ചിത്രതാരം ലക്ഷ്മി എന്നിവർ പങ്കെടുത്തു.വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ്, ട്രഷറർ റാഫി, കോഓഡിനേറ്റർ മുസ്തഫ, ജിഷാദ് എന്നിവർ ആശംസകൾ നേർന്നു. പ്രമോദ് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.