തൃശൂർ സൗഹൃദവേദി സ്വാതന്ത്ര്യദിന ആഘോഷവും മെമ്പർഷിപ് കാമ്പയിനും
text_fieldsദോഹ: തൃശൂർ ജില്ല സൗഹൃദവേദി നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. രാവിലെ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തുകയും, തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് വൈകുന്നേരം സ്വാതന്ത്ര്യദിനസന്ദേശം നൽകിയ ശേഷം, പുതിയ വർഷത്തേക്കുള്ള മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനവും നിർവഹിച്ചു.
12 വനിതകളടക്കം 30 പേർ പുതുതായി അംഗത്വം സ്വീകരിച്ചു കൊണ്ട് മെമ്പർഷിപ് കാമ്പയിന് തുടക്കം കുറിച്ചു. അഡ്വൈസറി ബോർഡ് അംഗം കെ.എം.എസ്. ഹമീദ് ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് വൈസ് പ്രസിഡൻറ് ഷറഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിഷ്ണു ജയറാം, ട്രഷറർ മുഹമ്മദ് റാഫി, മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മിനേഷ്, അഡ്വൈസറി ബോർഡ് അംഗം നസീർ, കുടുംബ സുരക്ഷ കമ്മിറ്റി വൈസ് ചെയർമാൻ സുഭാഷ്, കാരുണ്യം കമ്മിറ്റി ചെയർമാൻ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ സ്വതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി ആർ.കെ. റാഫി നന്ദി പറഞ്ഞു. ഡിസംബർ 31 വരെ നടക്കുന്ന മെമ്പർഷിപ് കാമ്പയിനിൽ തൃശൂർ ജില്ലക്കാരായവർക്ക് അംഗത്വമെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.