വന്ദേഭാരത്: സ്വന്തം സംസ്ഥാനങ്ങളിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം
text_fieldsദോഹ: വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും ഭാവിയിലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിതെന്നും ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിംഗ് വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്.
ആദ്യമിറങ്ങുന്ന സ്ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്. മറ്റു നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ ഖത്തറിൽനിന്ന് പറക്കുന്നുണ്ട്. ഇതിനാൽ സ്വന്തം സംസ്ഥാനത്തേക്കും അടുത്ത നഗരത്തിലേക്കുമുള്ള വിമാനങ്ങളിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം.
വന്ദേഭാരത് മിഷൻെറ കീഴിൽ നാലാംഘട്ടത്തിലെ ഒന്നാം ഭാഗത്തിൽ 51 വിമാനങ്ങളാണ് ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് പറക്കുന്നത്. ജൂലൈ ഏഴ് മുതൽ 23 വരെയുള്ള ദിവസങ്ങളിലെ മുഴുവൻ വിമാനങ്ങളും പ്രവർത്തിപ്പിക്കുക ഇൻഡിഗോ എയർലൈൻസാണ്.
ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിൽ രജിസ്റ്റർ ചെയ്യുന്നതോടെ ലഭിക്കുന്ന ഇ.ഒ.ഐ.ഡി നമ്പർ ഉപയോഗിച്ചാണ് ഇൻഡിഗോ എയർലൈൻസിെൻറ വെബ്സൈറ്റിൽ യാത്രക്കാർ നേരിട്ട് സീറ്റ് ബുക്ക് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.