ടിക്കറ്റുറപ്പിച്ചോളൂ; കളിയരികെ
text_fieldsദോഹ: പന്തുരുളാൻ രണ്ടാഴ്ചയിൽ കുറഞ്ഞ ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ Tickets for the FIFA Arab Cup begin to go on saleയാവുന്നു. നേരത്തെ വിറ്റഴിഞ്ഞ ഓൺലൈൻ ടിക്കറ്റുകൾക്ക് പുറമെ കഴിഞ്ഞ ദിവസം മുതൽ നേരിട്ടും വിൽപന ആരംഭിച്ചു.
അൽ ഖസർ മെട്രോ സ്റ്റേഷനരികിലെ ദോഹ എക്സിബിഷൻ സെൻററിലെ ഫിഫ വെന്യൂ ടിക്കറ്റിങ് സെൻറർ വഴിയാണ് വിൽപന ആരംഭിച്ചത്. മൊബൈൽ ടിക്കറ്റ് സപ്പോർട്ട്, പരാതി പരിഹാര സംവിധാനം എന്നിവക്കു പുറമെ, കാണികൾക്ക് നേരിട്ട് ഹയ്യാ ഫാൻ ഐഡിയും ഇവിടെ നിന്നും സ്വന്തമാക്കാം. 32 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെയും വിൽപന തുടരുന്നതായി അധികൃതർ അറിയിച്ചു. ടൂർണമെൻറ് അവസാനം വരെ ഇവിടെ ടിക്കറ്റ് വിൽപനയുമുണ്ടാവും. ആദ്യമെത്തുന്നയാൾക്ക് ആദ്യം എന്ന നിലയിലാവും ടിക്കറ്റുകൾ അനുവദിക്കുന്നത്. നിശ്ചിത തുക നേരിട്ട് അടച്ചുതന്നെ മത്സര ടിക്കറ്റ് സ്വന്തമാക്കാം. നവംബർ 30ന് അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഖത്തർ -ബഹ്റൈൻ മത്സരത്തോടെയാണ് ഫിഫ അറബ് കപ്പിന് കിക്കോഫ് കുറിക്കുന്നത്്. അതേദിവസം റാസ് അബൂ അബൂദ് സ്റ്റേഡിയത്തിൽ യു.എ.ഇ- സിറിയ മത്സരവും നടക്കും. ഇരു സ്റ്റേഡിയങ്ങളുടെയും ഉദ്ഘാടനവും കൂടിയാവും ആദ്യദിനത്തിലെ മത്സരങ്ങൾ. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനത്തിലാണ് അറബ് കപ്പിെൻറ കലാശപ്പോരാട്ടം.
ലോകകപ്പിെൻറ ഡ്രസ് റിഹേഴ്സൽ എന്ന നിലയിൽ ഫിഫ മേൽനോട്ടത്തിലാണ് ടൂർണമെൻറിെൻറ മുഴുവൻ ഒരുക്കങ്ങളും. ഖത്തറിെൻറ ടൂർണമെൻറ് ഒരുക്കത്തെ ഫിഫ ടിക്കറ്റിങ് ആൻഡ് ഹോസ്പിറ്റാലിറ്റി ഡയറക്ടർ ഫാക് എല്ലർ അഭിനന്ദിച്ചു. 'എെൻറ ജീവിതത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്റ്റേഡിയമാണ് അൽ ബെയ്ത്. അറബ് സംസ്കാരം പൂർണമായും അനുഭവവേദ്യമായി ആധുനിക ഫുട്ബാൾ സ്റ്റേഡിയം മനോഹരമായി നിർമിച്ചാണ് ഖത്തർ വിസ്മയിപ്പിച്ചത്' -ഫാക് എല്ലർ പറഞ്ഞു. മൊബൈൽ ടിക്കറ്റിങ്ങാണ് ഖത്തറിലെ മറ്റൊരു സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു.
ഫിഫ ആപ്പിലൂടെ മൊൈബൽ ഫോൺ വഴി തന്നെ ആരാധകർക്ക് തങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാൻ കഴിയുന്നതാണ് മൊബൈൽ ടിക്കറ്റ്. ഫിഫ വെബ്സൈറ്റ് വഴി ടിക്കറ്റ് വാങ്ങിയവർക്ക് മൊബൈൽ ടിക്കറ്റിങ് ആപ് വഴി തന്നെ ഡെലിവർ ചെയ്യുന്നതാണ്. സെമിയും ഫൈനലും ഒഴികെയുള്ള മത്സരങ്ങളിൽ കാറ്റഗറി നാലിന് 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഖത്തർ റെസിഡൻറിനാണ് ഈ തുക. സെമി ഫൈനലിന് കുറഞ്ഞത് 45 റിയാലും ഫൈനലിന് 60 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഒരേദിവസം ഒന്നിലേറെ മത്സരങ്ങൾ കാണാൻ കഴിയുംവിധമാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചത്.
കാണികൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ സ്റ്റേഡിയങ്ങൾക്കിടയിൽ യാത്രചെയ്യാൻ കഴിയും. ടിക്കറ്റ് എടുത്തവർക്ക് സ്മാർട്ട് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 'ഹയ്യ ഫാൻ കാർഡ്' ഉപയോഗിച്ചു മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയൂ. വിദേശത്തുനിന്നുള്ള കാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പാസായും ഹയ്യാകാർഡ് ഉപയോഗിക്കാം. ടിക്കറ്റ് എടുത്തവർക്ക് FAC21.qa വെബ്സൈറ്റ് വഴി അപേക്ഷിച്ച് ഹയ്യാ കാർഡ് വാങ്ങാവുന്നതാണ്.
ടൂർണമെൻറ് അവസാനിക്കുന്നതുവരെ ടിക്കറ്റ് കൗണ്ടറുകളും ഹയ്യാകാർഡ് സെൻററും പ്രവർത്തിക്കും.
അറബ് കപ്പ് ടിക്കറ്റ്
ദോഹ എക്സിബിഷൻ സെൻററിനു പുറമെ, വില്ലാജിയോ മാൾ, മാൾ ഒഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലും ഫിഫ അറബ് കപ്പ് ടിക്കറ്റുകൾ ലഭ്യമാവും. ഫാൻ ഐഡിയായ 'ഹയ്യാ കാർഡി'നും ഇവിടെ അപേക്ഷിക്കാം. ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച ഉച്ച രണ്ടു മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തന സമയം.
അവർ 13 പേർ ഒരുങ്ങി
ദോഹ: ലാറ്റിനമേരിക്കൻ കളിയഴകിെൻറ പൂർണത ഉറപ്പാക്കി, ബ്രസീലിനു പിന്നാലെ അർജൻറീനയും ഖത്തറിെൻറ മണ്ണിലേക്ക്. ബുധനാഴ്ച പുലർെച്ച പൂർത്തിയായ മത്സരങ്ങൾക്കു പിന്നാലെ, ഈ വർഷത്തെ ലോകകപ്പ് യോഗ്യത റൗണ്ടുകൾക്ക് സമാപനമാവുകയാണ്. ഇനി അടുത്ത വർഷത്തിൽ മത്രമേ ഖത്തറിലേക്ക് ലക്ഷ്യംവെച്ച് പന്തുരുളൂ. യൂറോപ്പിൽനിന്ന് 10ഉം ലാറ്റിനമേരിക്കയിൽനിന്ന് രണ്ടു പേരുമാണ് 32 ടീമുകളുടെ വിശ്വചാമ്പ്യൻഷിപ്പിലേക്ക് ഇതിനകം യോഗ്യത നേടിയത്. ആതിഥേയരെന്ന നിലയിൽ ഖത്തർകൂടിയാവുന്നതോടെ എണ്ണം 13ലെത്തി. യുവേഫ യോഗ്യത റൗണ്ടിൽ മത്സരിച്ച 10 പേർ, ഗ്രൂപ് ജേതാക്കളായി മിഷൻ ഖത്തർ ദൗത്യം പൂർത്തിയാക്കി. ഇനി, ശേഷിച്ച ആറു ടിക്കറ്റിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ, യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി, സ്വീഡൻ, റഷ്യ, വെയ്ൽസ് തുടങ്ങിയ വമ്പന്മാർ േപ്ലഓഫിൽ കളിക്കണം. 2022 മാർച്ചിലാണ് േപ്ലഓഫ്. ലാറ്റിനമേരിക്കയിൽനിന്ന് അർജൻറീനയും ബ്രസീലും മുൻനിരയിലെത്തി ടിക്കറ്റുറപ്പിച്ചപ്പോൾ, ലൂയി സുവാരസിെൻറ യുറുഗ്വായ്, കരുത്തരായ ചിലി എന്നിവർ പരിധിക്കു പുറത്താണ്. നാലു കളി ബാക്കിനിൽക്കെ എക്വഡോർ, കൊളംബിയ ടീമുകൾ പടിവാതിൽക്കലുണ്ട്. ആഫ്രിക്ക, ഏഷ്യ, വടക്കൻ അമേരിക്ക മേഖലകളുടെ മത്സരവും പാതിവഴിയിലാണ്. അടുത്ത വർഷം ജനുവരിയിലാവും കളി വീണ്ടും പുനരാരംഭിക്കുന്നത്.
യോഗ്യത നേടിയ 13 പേരുടെയും പതാകകൾ ദോഹ കോർണിഷിലെ കൊടിമരത്തിൽ ഉയർന്നു. ക്രൊയേഷ്യ, സെർബിയ, സ്പെയിൻ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, അർജൻറീന ടീമുകളുടെ പതാക ബുധനാഴ്ച ദോഹയിൽ ഉയർന്നു.
ടിക്കറ്റുറപ്പിച്ചവർ
ഖത്തർ •ജർമനി •ഡെന്മാർക് • ബ്രസീൽ •അർജൻറീന
• ബെൽജിയം •ഫ്രാൻസ് •ക്രൊയേഷ്യ •സ്പെയിൻ •സെർബിയ • ഇംഗ്ലണ്ട് •സ്വിറ്റ്സർലൻഡ് •നെതർലൻഡ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.