ടിക്കറ്റുകൾ നാളെ മുതൽ; ആദ്യ അവസരം വിസ കാർഡ് ഉടമകൾക്ക്
text_fieldsലോകത്തെ വമ്പൻ ക്ലബായ റയൽ മഡ്രിഡ് ഉൾപ്പെടെ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ഫിഫ www.fifa.com/en/tickets എന്ന ലിങ്ക് വഴി വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അൽ ബിദ്ദ ടവറിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ വിസ കാർഡ് ഉടമകൾക്ക് മാത്രമാണ് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്. നവംബർ 21 മുതൽ എല്ലാവർക്കും ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം.
974 സ്റ്റേഡിയത്തിൽ നടക്കുന്ന അമേരിക്കൻ ഡെർബി, ഫിഫ ചാലഞ്ചർ കപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ 40 റിയാൽ മുതൽ ലഭിക്കും. ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ 200 റിയാൽ മുതലാണ് നിരക്ക്. ഒരാൾക്ക് പരമാവധി ആറു ടിക്കറ്റുകൾ വരെ വാങ്ങാം. ടിക്കറ്റ് വിൽപന ആരംഭിച്ചതിന് പിന്നാലെ വാങ്ങിയ ടിക്കറ്റുകൾ വിൽക്കാനുള്ള ‘റീസെയിൽ’ പ്ലാറ്റ്ഫോമും ആരംഭിക്കും.
മൂന്ന് മത്സരങ്ങൾക്കായി 1.70 ലക്ഷം കാണികൾക്ക് ലോകത്തിലെ വമ്പൻ ക്ലബുകളുടെ മികച്ച പോരാട്ടം കാണാൻ അവസരമൊരുങ്ങുമെന്ന് ഹസൻ അൽ കുവാരി പറഞ്ഞു.
വിദേശകാണികൾക്ക് ഹയാ പ്ലാറ്റ്ഫോം വഴി വിസ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്. ലോകകപ്പ് ഫുട്ബാളിനും ഏഷ്യൻ കപ്പിനും വിജയകരമായി വേദിയൊരുക്കിയതിന്റെ ആത്മവിശ്വാസത്തിൽ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് ലോകമെങ്ങുമുള്ള ആരാധകരെ വരവേറ്റ് ഇന്റർകോണ്ടിനെന്റൽ കപ്പിന് സജ്ജമായതെന്ന് ഹസൻ അൽ കുവാരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.