Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 4:09 PM GMT Updated On
date_range 28 Jan 2022 5:25 PM GMTനാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം തിരൂർ സ്വദേശിനി ഖത്തറിൽ നിര്യാതയായി
text_fieldsbookmark_border
ദോഹ: ഖത്തറിലെ വ്യാപാര പ്രമുഖനും പൊതുപ്രവർത്തകനുമായ ജെയ്ദ ബഷീറിന്‍റെ (മുഹമ്മദ് ബഷീർ) മാതാവ് തിരൂർ പയ്യനങ്ങാടി കോർട്ട് തങ്ങൾസ് റോഡിലെ വേരുങ്ങൽ ഹൗസിൽ പാത്തുമ്മു കണ്ടാത്തിയിൽ (കുഞ്ഞാത്ത) ഖത്തറിൽ നിര്യാതയായി. 80 വയസ്സായിരുന്നു. പരേതനായ എ.വി. മൊയ്തീന്‍റെ ഭാര്യയാണ്.
ഖത്തറിലുള്ള അബ്ദുൽ ലതീഫ് (എൻജിനീയറിങ് കൺസൾട്ടന്‍റ്, വൈറ്റ് യങ്), ബദറുദ്ദീൻ മൊയ്തീൻ (ബിസിനസ്) എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: സുഹറ, റംലത്ത്, നസീറ.
വർഷങ്ങളായി മക്കൾക്കൊപ്പം ഖത്തറിലായിരുന്ന ഇവർ വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് തുമാമയിലെ താമസസ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഖബറടക്കം വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാര ശേഷം അബൂഹമൂറിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story