Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 10:27 AM IST Updated On
date_range 25 Aug 2020 10:27 AM ISTതുർക്കിയിൽനിന്നുള്ളവർക്ക് ഖത്തറിലെത്താൻ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsbookmark_border
ദോഹ: തുർക്കിയില അങ്കാറ, അൻതാലിയ, ബോദ്റം നഗരങ്ങളിൽനിന്ന് ഖത്തറിലേക്കുള്ള യാത്രക്കാർ നിർബന്ധമായും അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ്-19 നെഗറ്റിവ് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ചെക്ക് ഇൻ സമയത്ത് ഹാജരാക്കണമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ആഗസ്റ്റ് 29 മുതലാണ് പുതിയ നിർദേശം പ്രാബല്യത്തിലാകുക. യാത്രയുടെ 48 മണിക്കൂറിനുള്ളിൽ ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. തുർക്കിയിലെ ഇസ്താംബൂളിൽനിന്നുള്ള യാത്രക്കാർ കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തേതന്നെ അധികൃതർ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story