ചെക്ക് മടങ്ങുന്നത് തടയാൻ: ഇലക്േട്രാണിക് ചെക്ക് പരിഗണനയിൽ
text_fieldsദോഹ: ബാങ്കുകളിൽനിന്ന് ചെക്ക് മടങ്ങുന്നത് തടയുന്നതിെൻറ ഭാഗമായി ഇലക്േട്രാണിക് ചെക്കുകൾ പരിഗണനയിലാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) അറിയിച്ചു.ഔദ്യോഗിക അതോറിറ്റികളുമായി സഹകരിച്ച് കടലാസ് ചെക്കുകൾക്ക് പകരമായി ഇലക്േട്രാണിക് ചെക്കുകൾ വികസിപ്പിക്കുന്നത് പരിഗണനയിലാണ്. സാങ്കേതിക, ധനകാര്യ കാരണങ്ങളാൽ ചെക്ക് മടങ്ങുന്ന കേസുകൾ കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ക്യു.സി.ബി ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി പറഞ്ഞു.
ചെക്കുകൾ മടങ്ങുന്ന സംഭവങ്ങൾ ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്കാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും കൊണ്ടുപോകുന്നത്. ഈ സാഹചര്യം ഒഴിവാക്കാൻ ഈയിടെ പുതിയ നിർദേശങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തുവിട്ടിരുന്നു. ഔദ്യോഗിക വകുപ്പുകളുമായി സഹകരിച്ച് ചെക്കുകൾ ബൗൺസാകുന്ന സംഭവങ്ങൾ കുറക്കുകയാണ് ലക്ഷ്യം. അതിെൻറ അപകടവും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും ഇല്ലാതാക്കാൻ നടപടികൾ സഹായിക്കും.
ചെക്ക് മടങ്ങുന്ന സംഭവങ്ങളിൽ അത്തരം ഉപഭോക്താക്കളെ കുറിച്ചും നേരത്തേ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും ബാങ്കുകൾക്ക് അന്വേഷണം നടത്താൻ ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.ഖത്തർ െക്രഡിറ്റ് ബ്യൂറോ വഴി മടങ്ങിയ ചെക്കുകളെ കുറിച്ച് അന്വേഷണം നടത്താൻ സാധിക്കുന്ന പുതിയ കേന്ദ്ര സംവിധാനവും ഉദ്ഘാടനം ചെയ്തിരുന്നു. ഉപഭോക്താവിെൻറ മുഴുവൻ ബാങ്കുകളുടെയും ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിലുൾപ്പെടും.
രാജ്യത്ത് പ്രവർത്തിക്കുന്ന ഏത് ബാങ്കിൽനിന്നാണെങ്കിലും കമ്പനിയുടെയോ വ്യക്തിയുടെയോ ഒരു ചെക്ക് മടങ്ങിയാൽ പോലും ഖത്തർ െക്രഡിറ്റ് ബ്യൂറോ പുറത്തിറക്കുന്ന റിപ്പോർട്ടിൽ ഇതിെൻറ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. മടങ്ങിയ ചെക്കിെൻറ തുക നിശ്ചിത സമയത്തിനകം കെട്ടിവെച്ച് തീർപ്പാക്കിയാൽ മാത്രമേ ഉപഭോക്താവിന് പുതിയ ചെക്ക് ബുക്ക് അനുവദിക്കേണ്ടതുള്ളൂ. ഇതിന് ശേഷമേ റിപ്പോർട്ടിൽനിന്ന് പേര് നീക്കം ചെയ്യേണ്ടതുള്ളൂ.
ചെക്ക് മടങ്ങിയതിന് തൊട്ടടുത്ത ദിവസമോ രണ്ട് പ്രവൃത്തിദിവസത്തിനുള്ളിലോ ഉപഭോക്താക്കളുടെ വിവരങ്ങൾ ഖത്തർ െക്രഡിറ്റ് ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യപ്പെടണം. മതിയായ പണമില്ലെങ്കിലോ ഒപ്പിലുള്ള വ്യത്യാസം കാരണത്താലോ മറ്റു കാരണങ്ങളാലോ ചെക്ക് മടങ്ങിയാലും റിപ്പോർട്ടിൽ വിവരങ്ങൾ പുതുക്കണം.കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദ സാമ്പത്തിക സഹായം എന്നിവക്കെതിരായി സെൻട്രൽ ബാങ്ക് ഏറ്റവും മികച്ച ദേശീയ സംവിധാനം തന്നെയാണ് വികസിപ്പിച്ചിരിക്കുന്നതെന്നും ക്യു.സി.ബി ഗവർണർ പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച്, പരിഷ്കരിച്ച നിയമനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദ സാമ്പത്തിക സഹായം, കൂട്ടനശീകരണായുധങ്ങൾ വ്യാപിപ്പിക്കുക തുടങ്ങിയവയിൽനിന്ന് രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് കൃത്യമായ മേൽനോട്ട മാനദണ്ഡങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.