ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് വാർഷികവും കലാ സാഹിത്യ പുരസ്കാരവും നിർവഹിച്ചു
text_fieldsദോഹ: ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഒമ്പതാം വാർഷികവും അഞ്ചാമത് കലാ സാഹിത്യ പുരസ്കാര ദാനവും നാസ്കോ റസ്റ്റാറന്റിൽ നടന്നു. ജൈസൽ എളമരം സ്വാഗതം പറഞ്ഞു. രാകേഷ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിസാർ സി.പി യോഗം നിയന്ത്രിച്ചു. സജീവ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കലാ സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന കലാ സാഹിത്യ പുരസ്കാരം എഴുത്തുകാരിയും ‘ഗൾഫ് മാധ്യമം’ ഷി ക്യൂ പുരസ്കാര ജേതാവുമായ ഷാമിന ഹിഷാമിന് സമ്മാനിച്ചു.
ഷാമിന ഹിഷാമിന്റെ ‘ഊദ്’ എന്ന നോവലിനെക്കുറിച്ച് ടി.എം. ഷൈജു ധമനി അവലോകനം നടത്തി. ഷാമിന ഹിഷാം മറുപടി പ്രസംഗം നടത്തി. ക്ലബ്ബിന്റെ മാഗസിൻ ‘അഗ്നിച്ചിറകുകൾ’ മുൻ ഡിസ്ട്രിക്ട് ഡയറക്ടർ മൻസൂർ മൊയ്ദീൻ ഡി.ടി.എം, ഹമീദ് കെ.എമ്മിന് നൽകി പ്രകാശനം ചെയ്തു. മാഗസിൻ എഡിറ്റർ ടി.എം. അഹമ്മദ് ഗുൽഷാദ്, ക്ലബ് പൊതുജന സമ്പർക്ക ഉപാധ്യക്ഷൻ ടി.എം. മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു. ജയേഷ് കുമാർ, അബൂബക്കർ സിദ്ദീഖ്, നൗഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.