ടോസ്റ്റ്മാസ്റ്റേഴ്സ് ഖത്തർ സമ്മേളനം 13,14ന്
text_fieldsദോഹ: ടോസ്റ്റ്മാസ്റ്റേഴ്സ് ഖത്തർ വാർഷിക സമ്മേളനത്തിന് മേയ് 13, 14 തീയതികളിൽ ആസ്പയറിലെ ഹോട്ടൽ ടോർച്ച് ബാൾ റൂം വേദിയാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രണ്ടു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ ചർച്ചകളും പ്രഭാഷണങ്ങളും പരിശീലനങ്ങളുമായി നടക്കുന്ന സമ്മേളനത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കും. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷനൽ മുൻ പ്രസിഡന്‍റ് റിച്ചാർഡ് പെക്ക് (അമേരിക്ക), പബ്ലിക് സ്പീക്കിങ്ങിൽ ലോകചാമ്പ്യന്മാരായ മുഹമ്മദ് അൽ ഖഹ്താനി (സൗദി അറേബ്യ), വെറിറ്റി പ്രൈസ് (ദക്ഷിണാഫ്രിക്ക) എന്നിവർ ശ്രദ്ധേയ സാന്നിധ്യമാവും. ഇതിനു പുറമെ, ഖത്തറിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും പങ്കെടുക്കും.
ആശയവിനിമയ, നേതൃത്വ മേഖലയിൽ പരിശീലനത്തിൽ ഏറെ ശ്രദ്ധേയമായ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷനലിന് ഖത്തറിൽ 107 ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കായി 10 ഗാവൽ ക്ലബുകളും സജീവമാണ്. അറബിക്, ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിലായി ഖത്തർ ഡിസ്ട്രിക്ടിനു കീഴിൽ പ്രവർത്തിക്കുന്നതായി ഡിസ്ട്രിക്ട് ഡയറക്ടർ മൻസൂർ മൊയ്തീൻ പറഞ്ഞു. രാജ്യത്ത് വിവിധ മേഖലകളിൽ ജോലിചെയ്യുന്ന പ്രഫഷനലുകൾ മുതൽ അധ്യാപകർ, വിദ്യാർഥികൾ വരെ അംഗങ്ങളായ ടോസ്റ്റ് മാസ്റ്റേഴ്സ് ഖത്തർ യൂനിവേഴ്സിറ്റി, വിവിധ സ്കൂളുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിലുമെല്ലാം പ്രവർത്തിക്കുന്നുണ്ട്.
13, 14 തീയതികളിലായി നടക്കുന്ന വാർഷിക സമ്മേളനത്തിൽ 400ഓളം അംഗങ്ങൾ പങ്കെടുക്കും.
ഉരീദുവാണ് രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന പരിപാടിയുടെ സ്പോൺസർ. വാർത്തസമ്മേളനത്തിൽ പ്രൊജക്ട് മാനേജർ രാജേഷ് വി.സി, റീജ്യൻ അഡ്വൈസർ സുന്ദരേശൻ രാജേശ്വർ, ഗ്രോത് ഡയറക്ടർ രവിശങ്കർ, നിർലെപ് ഭട്ട്, സ്പോൺസർമാരായ അബൂ ഇസ ഹോൾഡിങ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഹാതിം ഹുസൈം, സോഷ്യൽ മീഡിയ ഓഫിസർ റിയ ഷെട്ടി, ഗൾഫാർ അൽ മിസ്നദ് സീനിയർ ജനറൽ മാനേജർ ഹേമചന്ദ്രൻ, ഗൾഫ് എക്സ്ചേഞ്ച് സി.ഒ.ഒ പ്രദീപ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.