രക്തദാന ക്യാമ്പ് ഇന്ന്
text_fieldsഇൻകാസ് ഇടുക്കി ജില്ല കമ്മിറ്റിയുടെ രക്തദാന ക്യാമ്പിന് മുന്നോടിയായുള്ള ടീഷർട്ട് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല പുറത്തിറക്കിയപ്പോൾ
ദോഹ: ഇൻകാസ് ഇടുക്കി ജില്ല കമ്മിറ്റി ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നവംബർ ആറിന് രക്തദാന ക്യാമ്പ് നടത്തും. ഉച്ചക്ക് ഒന്നു മുതൽ ഹമദ് ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7061 7949 നമ്പറിൽ ബന്ധപ്പെടണം. ക്യാമ്പിന് മുന്നോടിയായി ടീഷർട്ട് പുറത്തിറക്കി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമലയിൽനിന്ന് ജില്ല കമ്മിറ്റി പ്രസിഡൻറ് ബെനറ്റ് ജേക്കബും ജനറൽ സെക്രട്ടറി ജിജോ ജോർജും ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ ജീസ് ജോസഫ്, സിബി ജോസഫ്, സോബൻ തോമസ്, ജോബിഷ് തോമസ്, ഷൈജു ജോസഫ് എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.