ഇന്ന് ഡോക്ടേഴ്സ് ദിനം: ഖത്തറിെൻറ കോവിഡ് പോരാട്ടത്തിലെ മലയാളി സ്പർശം
text_fieldsദോഹ: ആരോഗ്യ പ്രവർത്തകർ മാലാഖമാരായി മാറിയ കാലമാണിത്. പ്രത്യേകിച്ച് ഡോക്ടർമാർ. പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ ഐസൊലേഷൻ എന്ന ഏകാന്ത തടവറയിൽ കഴിഞ്ഞ മനുഷ്യർക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം പകർന്നവർ. ഈ കോവിഡ് കാലത്ത് ഡോക്ടർമാരുടെ ദിനം വന്നെത്തുേമ്പാൾ ലോകം ഏറെ നന്ദി ചൊല്ലുന്നത് സ്വന്തം ജീവൻതന്നെ പണയംവെച്ച് ജോലിചെയ്യുന്ന ഇവരോടാണ്. പ്രത്യേകിച്ച് കോവിഡ് പോരാട്ടത്തിന് മുന്നണിയിൽ നിൽക്കുന്ന ഡോക്ടർമാർക്ക്. ലോകത്തെല്ലായിടത്തുമുണ്ട് കോവിഡിനെതിരായ പോരാട്ടങ്ങളിൽ മലയാളി സ്പർശങ്ങൾ. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ വിഭാഗത്തിെൻറയുമെല്ലാം രൂപത്തിൽ അവരുണ്ട്.
ജൂൈല ഒന്നിന് ഇന്ത്യ ദേശീയ ഡോക്ടേഴ്സ് ഡേയായി ആചരിക്കുേമ്പാൾ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന സാന്നിധ്യമായി ഖത്തറിെൻറ കോവിഡ് പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായി ഒരു ഡോക്ടറുണ്ട്. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂർ സ്വദേശിയായ ഡോക്ടർ മജീദ് മാളിയേക്കൽ. ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് രോഗവ്യാപനവും കുറഞ്ഞ കോവിഡ് മരണനിരക്കുമായി ഖത്തർ ശ്രദ്ധനേടുേമ്പാൾ അതിനു പിന്നിൽ ഡോ. മജീദ് ഉൾപ്പെടെയുള്ളവർ അണിനിരക്കുന്ന ആരോഗ്യ മന്ത്രാലയത്തിെൻറ അശ്രാന്ത പരിശ്രമമുണ്ട്.
കോവിഡിെൻറ ആദ്യ തരംഗ സമയത്ത് ചികിത്സക്കായി സർക്കാർ ഒരുക്കിയ മിസയീദിലെ കോവിഡ് ഹോസ്പിറ്റലിെൻറ ഫോക്കൽ പോയൻറായിട്ടായിരുന്നു മജീദ് മാളിയേക്കലിെൻറ നിയമനം. കോവിഡ് എന്നാൽ മരണം എന്നൊക്കെ ലോകം ഭയന്നകാലത്ത് അദ്ദേഹവും സംഘവും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. പുതുതായി ഒരുക്കിയെടുത്ത ആശുപത്രിയെ കോവിഡ് ചികിത്സക്കുള്ള സർവസജ്ജീകരണങ്ങളുടെ കേന്ദ്രമാക്കി. ഒന്നാം തരംഗം കെട്ടടങ്ങിയതോടെ അവസാന രോഗിയെയും ഭേദമാക്കി, 2020 ജൂലൈ 15ന് മിസയീദ് ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. അതിനകം ആറായിരത്തിലേറെ പേർ ഇവിടെ ചികിത്സ തേടി.
ഈ വർഷം കോവിഡ് വീണ്ടുമെത്തിയപ്പോഴേക്കും ഡോ. മജീദ് ഉൾപ്പെടെയുള്ളവർക്ക് വിളിയെത്തി. ആശുപത്രി തലവനായ ഡോ. ഇഹാബ് അൽ മദ്ഹൂമിനു കീഴിൽ മജീദും സഹപ്രവർത്തകരും സേവന സജ്ജരായി. ഏതാനും ദിവസം മുമ്പ്, ജൂൺ 27ന് അവസാനത്തെ രോഗിയെയും ഡിസ്ചാർജ് ചെയ്യിച്ചാണ് രണ്ടാം തരംഗത്തിനു ശേഷം മിസയീദ് ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നത്. 600ലേെറ കിടക്കകൾ ഒരുക്കി ഇത്തവണയും ഇവിടെ ആറായിരത്തിലേറെ രോഗികൾ ചികിത്സക്ക് വിധേയരായി.
ഇക്കാലയളവിനിടെ നിരവധി മലയാളികളും ഇവിടെ ചികിത്സക്കെത്തിയിരുന്നു. ആരോരുമില്ലാതെ ആശുപത്രിയിലെത്തുേമ്പാൾ മലയാളത്തിൽ സംസാരിക്കാനെത്തുന്ന തങ്ങളുടെയെല്ലാം സാന്നിധ്യം അവർക്ക് ഏറെ അനുഗ്രഹമായി മാറിയെന്ന് ഇദ്ദേഹം ഓർക്കുന്നു.
കോഴിക്കോട്, യു.പി വഴി ഖത്തർ
വെസ്റ്റ് െകാടിയത്തൂർ സ്വദേശിയായ മജീദ് മാളിയേക്കൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസും ചൈൽഡ് ഹെൽത്തിൽ ഡിേപ്ലാമയും നേടുന്നത്. തുടർന്ന് ഉത്തർപ്രദേശിൽനിന്ന് മെഡിസിൻ ബിരുദാനന്തര ബിരുദം. ശേഷം, കേരളത്തിൽ ആരോഗ്യ വകുപ്പിൽ പ്രവേശിച്ച ഇദ്ദേഹം മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവർത്തിച്ചു. 2004ൽ ഖത്തറിലെത്തിയ ശേഷം സജീവമായി. ഇതിനിടെ ലണ്ടനിലും ഗ്ലാസ്ഗോയിലുമായി ഉന്നതപഠനവും നടത്തി.
അൽവക്റ ആശുപത്രിയിൽ ചീഫ് ഫിസിഷ്യനായി പ്രവർത്തിക്കുന്നതിനിടെയാണ് കോവിഡ് ആശുപത്രിയുടെ ഫോക്കൽ പോയൻറായി ചുമതലയേറ്റത്. കോവിഡ് കാലത്തെ പോരാട്ടത്തിനുള്ള അംഗീകാരമായി മീഡിയ വൺ ചാനൽ ബ്രേവ്ഹാർട്ട് പുരസ്കാരം സമ്മാനിച്ച് ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഭർത്താവിെൻറ ഒൗദ്യോഗിക യാത്രയിൽ പിന്തുണയുമായി ഭാര്യ സൗബിന ഖത്തറിലുണ്ട്. മൂത്ത മകൻ അനു അൻഫാൽ അമേരിക്കയിൽ ജോലിചെയ്യുന്നു. മറ്റൊരു മകനായ അസിൻ നിഹാൽ സി.എക്കായി നാട്ടിൽ പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.