ഇന്ന് വെള്ളി; മെട്രോ രാവിലെ ഓടിത്തുടങ്ങും
text_fieldsദോഹ: വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മാത്രം ഓടിത്തുടങ്ങിയിരുന്ന ദോഹ മെട്രോ ഇന്ന് മുതൽ രാവിലെ തന്നെ ഓൺ. പുതുവർഷത്തിൽ നടപ്പാക്കിയ സമയപരിഷ്കരണത്തിനു പിന്നാലെ ആദ്യമെത്തുന്ന വെള്ളിയാഴ്ചയാണ് ഇന്ന്. രാവിലെ ഒമ്പത് മുതലാണ് ഇനി വെള്ളിയാഴ്ചയിലെ മെട്രോയുടെ സ്റ്റാർട്ടിങ് സമയം. നേരത്തെ ഉച്ചക്ക് രണ്ട് മുതലായിരുന്നു മെട്രോ സർവിസ് നടത്തിയത്.
സ്വദേശികളും, പ്രവാസികളും ഏറെ ആവേശത്തോടെയാണ് വെള്ളിയാഴ്ചകളിൽ നേരത്തെ തന്നെ മെട്രോ ഓടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തത്. അവധി ദിവസങ്ങളിൽ സുഹൃദ് സന്ദർശനങ്ങൾക്കും വിനോദ പരിപാടികൾക്കും ഷോപ്പിങ്ങിനുമായി രാവിലെ പുറപ്പെടാൻ ഒരുങ്ങുന്നവർക്ക് ഏറെ സൗകര്യപ്രദമാണ് പുതിയ നീക്കം.
പുതിയ സമയക്രമീകരണ പ്രകാരം ശനി മുതൽ വ്യാഴം വരെ രാവിലെ അഞ്ചിന് തുടങ്ങി അർധരാത്രി ഒന്ന് വരെയാണ് മെട്രോയുടെ ഷെഡ്യൂൾ. വെള്ളിയാഴ്ച ഇത് രാവിലെ ഒമ്പത് മുതൽ രാത്രി ഒന്ന് വരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.