ഇന്ന് ലോക പ്രമേഹദിനം: കരുതലിലൂടെ പടികടത്താം, പ്രമേഹത്തെ
text_fieldsദോഹ: നാം അറിയാതെ നമ്മെ കീഴ്പ്പെടുത്തുന്ന രോഗമാണ് പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ ഗുരുതരവുമാകും. നവംബർ 14ന് ലോകപ്രമേഹദിനമായി ആചരിക്കുന്നു. സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ് പ്രമേഹം. ലോകത്ത് 387 മില്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്. 2035 ആകുേമ്പാഴേക്കും ഇത് 592 മില്യൺ ആകുമെന്ന് ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷെൻറ (ഐ.ഡി.എഫ്) കണക്കുകൾ പറയുന്നു. എന്നാൽ, ജനങ്ങളിൽ രണ്ടിലൊരാൾക്കും തനിക്ക് ഇൗ രോഗമുണ്ടോ എന്ന അറിവുപോലുമില്ല. പ്രമേഹമുണ്ടോ എന്ന തിരിച്ചറിവില്ലാത്ത ആളുകൾ, തെൻറ പ്രമേഹം പേടിക്കേണ്ട അവസ്ഥയിലല്ലെന്ന വെറുതെയുള്ള ആത്മവിശ്വസത്തിൽ മറ്റ് പലരും. പ്രമേഹം നമ്മുടെ കണ്ണിനെയും പല്ലിനെയും ദോഷകരമായി ബാധിക്കും. ശ്രദ്ധിക്കാതിരുന്നാൽ മരണത്തിന് വരെ കാരണമാകും.
2014ലെ കണക്കു പ്രകാരം ഗൾഫ് രാജ്യങ്ങളും ആഫ്രിക്കയും ഉൾപ്പെടുന്ന മിന (MENA -Middle East and North Africa) പ്രവിശ്യയിൽ മാത്രം 3.7 കോടി പ്രമേഹ രോഗികളുണ്ട്. 2035ൽ ഇത് 6.8 കോടിയാകും.ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർക്കുന്നതായാണ് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര ഡയബറ്റ്സ് ഫെഡറേഷൻ (ഐ.ഡി.എഫ്) റിപ്പോർട്ട് പ്രകാരം ഗൾഫ് രാജ്യങ്ങളിൽ പത്തിൽ ഒരാൾക്ക് പ്രമേഹ രോഗമുണ്ട്.നിലവിലെ സ്ഥിതി തുടർന്നാൽ 20 വർഷത്തിനുള്ളിൽ 80 ശതമാനത്തിലധികം ഗൾഫ് വാസികളും പ്രമേഹത്തിന് ചികിത്സ തേടേണ്ടി വരും. ഖത്തറിലാണെങ്കിൽ മൊത്തം ജനസംഖ്യയിൽ 13.5 ശതമാനം ആളുകളും പ്രമേഹമുള്ളവരാണ്.
എന്താണ് ഷുഗർ, പ്രമേഹം?
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുേമ്പാഴാണ് പ്രമേഹം ഉണ്ടാകുക. ഇന്‍സുലിൻ ഹോര്മോണിെൻറ ഉൽപാദനക്കുറവുകൊണ്ടോ ഇന്സുലിെൻറ പ്രവര്‍ത്തനശേഷി കുറയുന്നതുകൊണ്ടോ രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. നമ്മുടെ ഇന്നത്തെ ജീവിതശൈലിയില്‍വന്ന മാറ്റം ഒരു പരിധി വരെ പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ ഇത് ജീവിതശൈലീ രോഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ ചെറുക്കാം.
കുട്ടികൾക്കും ചെറുപ്പക്കാർക്കും ടൈപ് 1:
തീവ്രതയും പ്രത്യേകതകളും അനുസരിച്ച് പ്രമേഹം പലതരത്തിലുണ്ട്. ശരീരത്തില്‍ ഇന്‍സുലിൻ ഉൽപാദനത്തിെൻറ ചുമതലയുള്ള പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ടൈപ് 1 പ്രമേഹത്തിന് കാരണമാകുന്നത്. ഇന്സുലിെൻറ അളവ് 20 -25 ശതമാനമായി കുറയുമ്പോള്‍ ശരീരം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഇൗ പ്രമേഹത്തിെൻറ പ്രധാന ഇരകള്‍ കുട്ടികളും 20നു താഴെയുള്ള ചെറുപ്പക്കാരുമാണ്. ഇതിന് ഇന്‍സുലിൻ കുത്തിവെക്കേണ്ടി വരുന്നു. ഇൗ പ്രമേഹം പാരമ്പര്യമല്ല. രോഗലക്ഷണങ്ങൾ വളരെ പ്രകടമായിരിക്കും. മൂത്രം കൂടുതൽ പോവുക, അമിത ദാഹം, ക്ഷീണം, ശരീരം മെലിയുക എന്നിവയാണ് ലക്ഷണങ്ങള്‍.
30 വയസ്സിനു മുകളിലുള്ളവർക്ക് ടൈപ് 2
30 വയസ്സിനു മുകളിലുള്ളവരിലാണ് ടൈപ് 2 പ്രമേഹം കാണുന്നത്. നമുക്കിടയിലെ 90 ശതമാനം പേരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശരീരത്തില്‍ ഇന്‍സുലിൻ ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്തതിനാലാണ് ഇൗ വിഭാഗം പ്രമേഹം വരുന്നത്. ഇത് പൊതുവേ പാരമ്പര്യസാധ്യതയുള്ള രോഗമാണ്. മിക്ക രോഗികളും വലിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. ചെറിയ ക്ഷീണം, ലൈംഗികാവയങ്ങളിലെ ഫംഗസ് ബാധ എന്നിവയാണ് ലക്ഷണങ്ങള്‍. മെഡിക്കല്‍ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കൂ.
മരുന്നുകളിലൂടെ ടൈപ് 3 വരാം
മേല്പറഞ്ഞ കാരണം കൂടാതെ ബന്ധപ്പെട്ട ഹോര്‍മോണ്‍ വ്യതിയാനംകൊണ്ടാണ് ഇൗ വിഭാഗം പ്രമേഹം വരുന്നത്. ചില രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുപയോഗത്തിലൂടെയും ഇത് വരാം. മാസികരോഗത്തിനും ആസ്ത്മ, വാതം തുടങ്ങിയ രോഗങ്ങള്‍ക്കും മറ്റും ദീര്‍ഘകാലം ഉപയോഗിക്കുന്ന ചില മരുന്നുകളിലൂടെയും പ്രമേഹം ബാധിക്കാം.
ഗർഭകാലത്ത് ടൈപ് 4
ഇതു വരുന്നത് ഗര്‍ഭകാലവുമായി ബന്ധപ്പെട്ടാണ്. ഇത് പ്രസവശേഷം ആറാഴ്ചക്കുള്ളില്‍ മാറുന്നതാണ്. എന്നാല്‍, ഗര്‍ഭകാല പ്രമേഹലക്ഷണങ്ങള്‍ വരുന്നവരിൽ ടൈപ് 2 പ്രമേഹസാധ്യത കൂടുതലാണ്.
പ്രമേഹം മറികടക്കാം, വ്യായാമത്തിലൂടെ
വ്യായാമമില്ലാത്ത ശരീരവും ദുർമേദസ്സുമാണ് പ്രമേഹത്തിലേക്കുള്ള എളുപ്പവഴി. രക്തപരിശോധനയിൽ പ്രമേഹമുണ്ടെന്ന് കണ്ടാൽ ജീവിതരീതിയിൽ മാറ്റം അനിവാര്യമാണ്. വ്യായാമമാണ് ഇതിൽ പ്രധാനം. പ്രമേഹസാധ്യതയുള്ള കുടുംബത്തിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തണം. നിത്യേനയുള്ള വ്യായാമം പ്രമേഹത്തെ പമ്പകടത്തും. വ്യായാമത്തിനായി ശരീരത്തിന് അധിക ഊർജം ആവശ്യമായി വരുന്നു. ഇതിനായി ശരീരം രക്തത്തിലെ ഗ്ലൂക്കോസ് ശരിയായി വിനിയോഗിക്കും. ഇതോടെ പ്രമേഹത്തെ നിയന്ത്രിക്കാം.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം
വയറിലെത്തുന്ന സാധനങ്ങൾ നല്ലതായാൽതന്നെ പാതി രോഗങ്ങൾ ഇല്ലാതാകും, പ്രമേഹവും. അനാരോഗ്യകരമായ ഭക്ഷണശീലം പ്രമേഹം വരാനുള്ള സാധ്യത കൂട്ടുന്നു. ഷുഗർ എന്ന് ഓമനപ്പേരിട്ട പ്രമേഹത്തിനുള്ള സാധ്യത കുറക്കാൻ ചില ഭക്ഷണങ്ങൾ ശീലിക്കാം. അവ താഴെ:
പച്ച നിറത്തിലുള്ള ഇലക്കറികൾ: ദിവസവും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ് 2 പ്രമേഹം വരാതെ കാക്കും. പയറുവർഗങ്ങൾ: ടൈപ് 2 പ്രമേഹം ബാധിച്ചവർ ദിവസവും ഒരു കപ്പ് പയറുവർഗങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
നട്സ്: ദിവസവും നിലക്കടല കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറക്കുന്നു. ദിവസവും കുറച്ച് ബദാം, അണ്ടിപ്പരിപ്പ് മുതലായവ കഴിക്കുന്നതും ഏറെ നല്ലത്.ഓട്സ്: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് ഉത്തമം. ഓട്സിൽ അടങ്ങിയ ബീറ്റാ ഗ്ലൂക്കൻ എന്ന നാരുകൾ പ്രമേഹരോഗിക്ക് വളരെ പ്രയോജനകരം.ഓറഞ്ച്, നാരങ്ങ: നാരങ്ങവർഗത്തിൽപ്പെട്ട ഫലങ്ങൾ ടൈപ് 2 പ്രമേഹം ബാധിച്ചവർക്ക് നല്ലതാണ്. പ്രമേഹബാധിതരായവർക്ക് ജീവകം സിയുടെ അളവ് കുറവായിരിക്കും. ഇതിനാൽ ആൻറി ഓക്സിഡൻറുകൾ നിറഞ്ഞ ഈ ഫലങ്ങൾ ഗുണം ചെ യ്യുമെന്ന് ഉറപ്പ്.ഗ്രീൻടീ: പ്രമേഹസാധ്യത കുറക്കാൻ ദിവസവും ഒരുകപ്പ് ഗ്രീൻടീ കുടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.