ഇന്ന് ലോക പരിസ്ഥിതി ദിനം: വൻ വികസനക്കുതിപ്പിലും പരിസ്ഥിതി കാത്ത് ഖത്തർ
text_fieldsജൂൺ 5, ഇന്ന് ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. 'മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ മനുഷ്യെൻറ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല' മഹാത്മാ ഗാന്ധിയുടെ വാക്കുകളാണിവ.
1974 ജൂൺ അഞ്ചു മുതലാണ് ഐക്യരാഷ്ട്ര സഭ ലോക പരിസ്ഥിതി ദിനാചരണം തുടങ്ങുന്നത്. 'ഒരു ഭൂമി മാത്രം' എന്ന മുദ്രാവാക്യം ഉയർത്തി തുടക്കമിട്ട ദിനാചരണം തുടർന്നുള്ള വർഷങ്ങളിൽ 'വനങ്ങൾ പ്രകൃതിയുടെ സമ്പത്ത്', 'പ്ലാസ്റ്റിക് മലിനീകരണം തടയുക', 'വായുമലിനീകരണത്തെ പ്രതിരോധിക്കുക' തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളിലൂടെ ആചരിക്കുകയുണ്ടായി. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം (Ecosystem Restoration) എന്ന മുദ്രാവാക്യം ഉയർത്തിയാണ് 2021ലെ ദിനാചരണം. പാകിസ്താനാണ് ഇത്തവണത്തെ ആതിഥേയർ. ആവാസ വ്യവസ്ഥയുടെ വീണ്ടെടുപ്പിന് സഹായകരമായ നടപടികളെടുത്ത് നശിപ്പിക്കപ്പെട്ടതോ നാശോന്മുഖമായതോ ആ പ്രകൃതിയുടെ പുനർ നിർമാണമാണ് ലക്ഷ്യം.
വൻവികസനകുത്തിപ്പിലാണ് ലോകത്തിലെ സമ്പന്നരാജ്യമായ ഖത്തർ. അപ്പോഴും ഈ കൊച്ചുരാജ്യം പരിസ്ഥിതി സംരക്ഷണത്തിന് വൻപ്രാധാന്യമാണ് നൽകുന്നത്. കാലാവസ്ഥ വ്യതിയാനത്തിെൻറ രൂക്ഷമായ കെടുതിയുടെ അടിസ്ഥാനത്തിൽ 'പത്ത് ബില്യൻ ട്രീ സുനാമി' എന്ന വലിയ ലക്ഷ്യമാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത്. ഒരു മില്യൻ ഹെക്ടർ വനമേഖലയുടെ പുനഃസ്ഥാപനമാണ് ലക്ഷ്യം. കോവിഡ് 19, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവയെല്ലാം നേരിടുന്ന ജനസമൂഹം വലിയൊരു തിരിച്ചറിവിെൻറ പാതയിലാണിപ്പോൾ. ഇതിനാൽ തന്നെ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വലിയ പിന്തുണയാണ് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുന്നത്. പരിസ്ഥിതി സൗഹൃദ വിഷയങ്ങൾക്ക് ഖത്തർ സവിശേഷമായ പരിഗണനയാണ് നൽകിവരുന്നത്. എല്ലാ വർഷവും ഫെബ്രുവരി 26ന് ഖത്തർ ദേശീയ പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിച്ചുപോരുന്നു. രാജ്യം നടപ്പാക്കിയ സുപ്രധാനമായ ആശയമായിരുന്നു 'പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട' (നോ പ്ലാസ്റ്റിക് ബാഗ്സ്) എന്നത്. പരിസ്ഥിതിക്കും രാജ്യത്തെ ജല സ്രോതസ്സുകൾക്കും വരും തലമുറക്കും പ്ലാസ്റ്റിക് വരുത്തിവെക്കുന്ന ഗുരുതരമായ വിപത്തിനെ കുറിച്ച് നിരന്തരമായി ജനങ്ങളെ ബോധവത്കരിക്കുന്നു. പ്ലാസ്റ്റിക് പദാർഥങ്ങൾ ദൈനംദിന ജീവിതത്തിെൻറ അവിഭാജ്യ ഘടകമായ സഹചര്യത്തിലും ഈ വലിയ വെല്ലുവിളി ഏറ്റെടുക്കുവാനും പരമാവധി ഉപയോഗം കുറച്ചുകൊണ്ടുവരാനും രാജ്യത്തിന് സാധിച്ചു.
ലോക പരിസ്ഥിതി ദിനാചരണ മുദ്രാവാക്യമായ 'ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം' എന്നതിനെ നേരത്തേതന്നെ പ്രവചിച്ചിരുന്നുവെന്നോണം കഴിഞ്ഞ ദേശീയ പരിസ്ഥിതി ദിനാചരണത്തിൽ 'പത്തു ലക്ഷം വൃക്ഷത്തൈകൾ രാജ്യത്തുടനീളം നട്ടുപിടിപ്പിക്കുക' എന്ന ലക്ഷ്യം പ്രഖ്യാപിക്കുകയുണ്ടായി. ഇതിെൻറ ഫലമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതിനകം നട്ടുപിടിപ്പിച്ചത്. വിവിധ കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആ കാമ്പയിൻ വിജയകരമായി മുന്നേറുകയാണ്.
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ പരിസ്ഥിതി സൗഹൃദലോകകപ്പാണ് കാഴ്ചവെക്കാനൊരുങ്ങുന്നത്. 'സുസ്ഥിര പരിസ്ഥിതി' എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രഥമ കാർബൺരഹിത ഫിഫ ലോകകപ്പ് എന്നതാണ് ഖത്തറിെൻറ ലക്ഷ്യം. ലോകകപ്പിെൻറ വിവിധ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ പരിസ്ഥിതി സൗഹൃദമായവ ആയിരിക്കും. ആരോഗ്യമുള്ള ഒരു തലമുറക്കായ് ഭൂമിയെ എങ്ങനെ കരുതി വെക്കാമെന്നുള്ള ആശയത്തിന് പരിസ്ഥിതിസൗഹൃദ വികസനത്തിലൂടെ മറുപടി പറയുകയാണ് ഇവിടത്തെ ഭരണാധികാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.