Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന്​ ലോക വൃക്ക...

ഇന്ന്​ ലോക വൃക്ക ദിനം: വൃക്ക രോഗത്തിനിടയിലും നന്നായി ജീവിക്കാം

text_fields
bookmark_border
image
cancel

ദോ​ഹ: മാ​ർ​ച്ച്​ 11, ലോ​ക വൃ​ക്ക ദി​നം. 'വൃ​ക്ക രോ​ഗ​ത്തി​നി​ട​യി​ലും ന​ന്നാ​യി ജീ​വി​ക്കാം' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ലോ​ക​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. ഖ​ത്ത​റി​ലും വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. രാ​ജ്യ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യാ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ഏ​റെ പേ​രു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി മാ​റ്റി​െ​വ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. കോ​വി​ഡ്​ തീ​ർ​ത്ത പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും അ​വ​യ​വ​മാ​റ്റ​ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. 2019ൽ 31 ​വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​ക​ളും ഒ​മ്പ​ത്​ ക​ര​ൾ മാ​റ്റ​ശ​സ്​​ത്ര​ക്രി​യ​ക​ളു​മാ​ണ്​ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യും സാ​മൂ​ഹി​ക​സാം​സ്​​കാ​രി​ക ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ഇ​ത്​ ഏ​റെ വി​ജ​യ​മാ​ണ്.

കോ​വി​ഡ്​ സാ​ഹ​ച​ര്യം വ​ന്ന​തി​നാ​ൽ 2020 മാ​ർ​ച്ച്​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ അ​വ​യ​വ​മാ​റ്റ ശ​സ്​​ത്ര​​ക്രി​യ​ക​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ 2020 ന​വം​ബ​റി​ലും ഡി​സം​ബ​റി​ലു​മാ​യി നാ​ലു ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തി. നി​ല​വി​ൽ രാ​ജ്യ​ത്ത്​ വൃ​ക്ക രോ​ഗ​മു​ള്ള 1500 പേ​ർ ഡ​യാ​ലി​സി​സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

ഇ​തി​ൽ 75 പേ​ർ വൃ​ക്ക മാ​റ്റി​െ​വ​ക്ക​ൽ ശ​സ്​​ക്രി​യ​ക്ക്​ വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​ർ എ​ല്ലാ​വ​രും ശ​സ്​​ത്ര​ക്രി​യ​ക്ക്​ മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​വ​രാ​ണ്. ക​ര​ൾ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക്കു​ വേ​ണ്ടി പ​ത്തു​പേ​രാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്. 2012ലാ​ണ്​ ഖ​ത്ത​ർ ഓ​ർ​ഗ​ൻ ഡോ​ണ​ർ ര​ജി​സ്​​ട്രി തു​ട​ങ്ങു​ന്ന​ത്. ഇ​തി​ന​കം 440,000 പേ​ർ അ​വ​യ​വ​ദാ​ന​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യി ഇ​തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ വ​ൻ​കി​ട സൗ​ക​ര്യ​ങ്ങ​ളു​ടെ ഫ​ല​മാ​യി അ​വ​യ​വ​ദാ​നം, അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ എ​ന്നി​വ​ക്കാ​യി വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​രു​ടെ എ​ണ്ണം 85 ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി) പ​റ​യു​ന്നു. എ​ച്ച്.​എം.​സി​ക്ക് 30 വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യാ​രം​ഗ​ത്ത് പ​രി​ച​യ​മു​ണ്ട്. സി​ദ്റ​യു​മാ​യും എ​ച്ച്​ .എം.​സി ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ കാ​ല​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ൻ​റ് ബ​യോ​പ്സീ​സ്, ഡ​യ​ഗ്നോ​സ്റ്റി​ക് റേ​ഡി​യോ​ള​ജി, പാ​ത്തോ​ള​ജി, യൂ​റി​ന​റി ട്രാ​ക്റ്റ് റീ ​ക​ൺ​സ്ട്ര​ക്​​ഷ​ൻ, നെ​ഫ്റ​ക്ട​മീ​സ് തു​ട​ങ്ങി​യ വൃ​ക്ക മാ​റ്റിെ​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സി​ദ്റ മെ​ഡി​സി​നി​ൽ ല​ഭ്യ​മാ​ണ്. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ നി​ന്നും അ​ല്ലാ​ത്ത​വ​രി​ൽ നി​ന്നും അ​വ​യ​വം വേ​ർ​പ്പെ​ടു​ത്താ​നും രോ​ഗി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.എ​ച്ച്.​എം.​സി​യു​ടെ അ​വ​യ​വ​ദാ​ന കേ​ന്ദ്ര​വു​മാ​യി (ഹി​ബ) സി​ദ്റ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ, രാ​ജ്യം കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളി​ലേ​ക്ക്​

വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ പോ​ലു​ള്ള ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ൽ​കി​യ ബ​ല​ത്തി​ലും മു​ൻ​കാ​ല വി​ജ​യം ന​ൽ​കു​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലും ഈ ​രം​ഗ​ത്ത്​ ഖ​ത്ത​ർ കൂ​ടു​ത​ൽ നേ​ട്ട​ത്തി​ലേ​ക്ക്​ കു​തി​ക്കു​ക​യാ​ണ്.​ രാ​ജ്യ​ത്ത്​ ഉ​ട​ൻ​ത​ന്നെ ശ്വാ​സ​കോ​ശം മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​യും പാ​ൻ​ക്രി​യാ​സ്​ (ആ​ഗ്നേ​യ​ഗ്ര​ന്ഥി) മാ​റ്റി​െ​വ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​യും ന​ട​ക്കു​മെ​ന്ന്​ ഹ​മ​ദ്​ ജ​ന​റ​ൽ ഹോ​സ്​​പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​റും അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ കേ​ന്ദ്ര​ത്തി​െൻറ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​യൂ​സ​ഫ്​ അ​ൽ മ​സ്​​ല​മാ​നി അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. ഈ ​ശ​സ്​​ത്ര​ക്രി​യ​ക്കാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യ​യി​ട്ടു​ണ്ട്.

ഹൃ​ദ​യം മാ​റ്റി​െ​വ​ക്ക​ൽ ശ​സ്​​​ത്ര​ക്രി​യ​ക്കാ​യു​ള്ള അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ൽ രാ​ജ്യ​ത്തി​ല്ല. എ​ന്നാ​ൽ, ഇ​വ ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ത​ന്നെ ഹൃ​ദ​യ​മാ​റ്റ​ശ​സ്​​ത്ര​ക്രി​യ ന​ട​ത്താ​നാ​കും. പാ​ൻ​ക്രി​യാ​സ്​ മാ​റ്റി​െ​വ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​യും ഉ​ട​ൻ ത​​ന്നെ ന​ട​ക്കും. പാ​ൻ​ക്രി​യാ​സ്​ ആ​വ​ശ്യ​മു​ള്ള ര​ജി​സ്​​റ്റ​ർ ചെ​യ്​ ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വും മാ​റ്റി​െ​വ​ക്ക​ൽ ശ​സ്​​​ത്ര​ക്രി​യ ഏ​െ​റ സ​ങ്കീ​ർ​ണ​മാ​ണ്. രോ​ഗം ബാ​ധി​ച്ച ഇൗ ​അ​വ​യ​വ​ങ്ങ​ൾ ദാ​താ​വി​ൽ നി​ന്ന്​ മ​റ്റൊ​രാ​ളു​ടെ ശ​രീ​ര​ത്തി​ൽ വെ​ച്ചു​പി​ടി​പ്പി​ക്കു​ക എ​ന്ന​ത്​ ഏ​റെ ശ്ര​മ​ക​ര​വും അ​തി​സ​ങ്കീ​ർ​ണ​വു​മാ​യ പ്ര​ക്രി​യ​യാ​ണ്.

ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച മ​റ്റു​ ചി​കി​ത്സ​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ന്ന അ​വ​സ്​​ഥ​യി​ലാ​ണ്​ ഒ​രാ​ൾ​ക്ക്​ ഈ ​ശ​സ്​​ത്ര​ക്രി​യ​ക​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​മേ​ഹ​ത്താ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​യാ​ളി​ൽ ശ​സ്​​്ത്ര​ക്രി​യ​യി​ലൂ​ടെ ആ​രോ​ഗ്യ​മു​ള്ള പാ​ൻ​ക്രി​യാ​സ്​ മാ​റ്റി​െ​വ​ക്കു​ന്ന​താ​ണ്​ പാ​ൻ​ക്രി​യാ​സ്​ മാ​റ്റി​െ​വ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story