ഇന്ന് ലോക വിനോദസഞ്ചാര ദിനം: വരുന്നു, ഉൾനാടൻ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരയിടങ്ങൾ
text_fieldsനാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ
ദോഹ: ഇന്ന് ലോകം വിനോദസഞ്ചാരദിനമായി ആഘോഷിക്കുമ്പോൾ ഖത്തറിന് അഭിമാനിക്കാൻ ഏറെ. ചുരുങ്ങിയ കാലംകൊണ്ടുതന്നെ രാജ്യത്തിെൻറ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചയാണുണ്ടായത്. മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി രാജ്യം മാറിയിട്ടുണ്ട്. കൂടുതൽ വികസനപരിപാടികൾ നടക്കുകയാണെന്ന് ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു. ദോഹക്ക് പുറത്ത് ഖത്തറിെൻറ ഉൾനാടുകളിലും ടൂറിസം സാധ്യതകൾ തുറന്നു കിടക്കുകയാണ്. അത്തരം ഇടങ്ങളിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങൾ വികസിപ്പിക്കും.
സിക്രീത്ത്, ബിൻ ഗാനം ഐലൻഡ്, അൽ ഖിതൈഫാൻ ഐലൻഡ്, ഖോർ അൽ ഉദൈദ്, ദുഖാൻ തുടങ്ങിയ ഉൾനാടുകളിൽ സാഹസികതയും വിനോദവും സമന്വയിച്ചു കൊണ്ടുള്ള പദ്ധതികളാണ് വികസിപ്പിക്കുന്നത്.2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങളധികവും ദോഹ നഗരത്തിന് പുറത്താണ്. ഇത് ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ തുറന്നിടുകയാണ്. ടൂറിസം രംഗത്ത് പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണ്. ഖത്തറിെൻറ വിനോദസഞ്ചാര മേഖല സ്ഥായിയും നൂതനവുമാണെന്നും തെളിയിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാര മേഖലയിൽ കോവിഡ് -19 സൃഷ്ടിച്ച ആഘാതം വലുതാണ്. വെല്ലുവിളികളെ ഒരുമിച്ചുള്ള ശ്രമങ്ങളിലൂടെ മറികടക്കുമെന്നും ബാക്കിർ പറഞ്ഞു.രാജ്യത്തെത്തുന്ന സഞ്ചാരികൾ ഏറെ കൂടിയെന്ന് നാഷനൽ ടൂറിസം കൗൺസിലും പറയുന്നു. 2019ൽ 12 ശതമാനമായാണ് സഞ്ചാരികളുടെ വർധന. അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ, ഖത്തർ ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയവ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി. 2022 ലോകകപ്പ് ഫുട്ബാളോടെ ഇത് ഉയർന്ന തലത്തിലാകും. ക്രൂയിസ് വിനോദസഞ്ചാരമേഖലയിലും പുരോഗതി തന്നെയാണ്. ലോകത്തെ ജോലി ഒഴിവുകളിൽ പത്ത് ശതമാനവും ഇൗ മേഖലയിലാണ്.
നാല് ശതമാനം വളർച്ച ഇൗ മേഖലയിൽ ആഗോളതലത്തിൽ ഉണ്ട്. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണത്തോടെ വിനോദസഞ്ചാരമേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ആഗോള നിക്ഷേപകരെയും ബിസിനസുകാരെയും ആകർഷിക്കുന്ന തരത്തിൽ വിനോദസഞ്ചാരമേഖലയെ മാറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ടൂറിസത്തിെൻറ ഉപസെക്ടറുകളായ ക്രൂയിസ് മേഖല, ബിസിനസ് ഇവൻറുകൾ, കായികമേളകൾ എന്നിവയുടെ കാര്യത്തിലും രാജ്യം വൻപുരോഗതിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.