ഇന്ന് ഖത്തർ x ക്രിസ്റ്റ്യാനോ
text_fieldsദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെതിരെ അവരുടെ നാട്ടിൽ ബൂട്ടുകെട്ടി ഖത്തറിെൻറ ലോകകപ്പ് ഒരുക്കം.
സ്വന്തം മണ്ണിലെ വിശ്വമേളക്ക് മുന്നോടിയായി പരമാവധി രാജ്യാന്തര മത്സരങ്ങളുടെ പരിചയവും കരുത്തരായ എതിരാളികളുമായി നേരിട്ട് കളിമികവും നേടാനായി പുറപ്പെട്ട ഖത്തറിന് ലഭിച്ച മികച്ച അവസരമാണിത്. ശനിയാഴ്ച രാത്രി ഖത്തർ സമയം രാത്രി 10.15നാണ് മത്സരം.
പോർചുഗലിലെ ഫറോയിൽ എസ്റ്റാഡിയോ അൽഗാർവെയിൽ നടക്കുന്ന മത്സരത്തിനായി ഒരാഴ്ച മുമ്പു തന്നെ കോച്ച് ഫെലിക്സ് സാഞ്ചസിെൻറ നേതൃത്വത്തിലുള്ള ഖത്തർ ടീമെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത പരിശീലനവും പൂർത്തിയാക്കിയാണ് ലോകറാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരും മുൻ യൂറോപ്യൻ ചാമ്പ്യന്മാരുമായ പോർചുഗലിനെ നേരിടുന്നത്.
യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ് 'എ'യിൽ പ്രത്യേക ക്ഷണിതാവായാണ് ഖത്തർ സൗഹൃദ മത്സരം കളിക്കുന്നത്.
സെർബിയ, ലക്സംബർഗ്, അയർലൻഡ്, അസർബൈജാൻ എന്നിവരടങ്ങിയ ഗ്രൂപ്പിൽ ആറ് മത്സരങ്ങൾ ഖത്തർ പൂർത്തിയാക്കി കഴിഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ഹംഗറിയിൽ നടന്ന കളിയിൽ പോർചുഗലിനോട് ടീം 3-1ന് തോറ്റിരുന്നു. സെർബിയയോട് 4-0ത്തിനും തോറ്റു. എന്നാൽ, ലക്സംബർഗിനോട് 1-1ന് സമനില പാലിച്ചാണ് സെപ്റ്റംബർ പര്യടനം പൂർത്തിയാക്കിയത്.
ഇക്കുറി പോർചുഗലിലെത്തി പറങ്കിപ്പടയെ നേരിടുേമ്പാൾ കഴിഞ്ഞ മത്സരത്തിൽ ടീമിനൊപ്പമില്ലാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെയെത്തുന്നുണ്ട്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചേക്കേറിയ സൂപ്പർതാരം മിന്നും ഫോമിലാണ് ദേശീയ ടീമിനൊപ്പം അണിനിരക്കുന്നത്.
കഴിഞ്ഞ കളിയിൽ ആന്ദ്രെ സിൽവ, ഒട്ടാവിയോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരുടെ ഗോളിലായിരുന്നു പോർചുഗൽ ഖത്തറിനെ വീഴ്ത്തിയത്. ലെഫ്റ്റ് ബാക്ക് അബ്ദുൽ കരിം ഹസ്സൻ ഏഷ്യൻ ചാമ്പ്യന്മാരുടെ ആശ്വാസ ഗോൾ നേടി.
പോർചുഗൽ സീരിയസ്
സൗഹൃദ മത്സരമാണെങ്കിലും പോർചുഗൽ കോച്ച് ഫെർണാണ്ടോ സാേൻറാസ് കളി കാര്യമാക്കിയ പോലെയാണ്. മാഞ്ചസ്റ്റർ ത്രയങ്ങളായ ക്രിസ്റ്റ്യാനോ, ഡിയോഗോ ഡാൽറ്റോ, ബ്രൂണോ ഫെർണാണ്ടസ്, സിറ്റിയുടെ സെൻറർ ബാക്ക് റൂബൻ ഡയസ്, പി.എസ്.ജിയുടെ ഡാനിലോ പെരേര, ലിവർപൂൾ അറ്റാക്കർ ഡിേയാഗോ ജോട്ട, വോൾവർഹാംപ്ടെൻറ നെൽസൺ സെമിഡോ, റൂബൻ നവസ്, ജോ മൗടീന്യോ എന്നിവരെല്ലാമുള്ള ശക്തമായ ടീമാന് ഖത്തറിനെ നേരിടുന്നത്.
പോർചുഗൽ ടീമിെല കോവിഡ് റിപ്പോർട്ട് ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫ്രാൻസിസ്കോ ട്രിയാൻകോ, റാഫേൽ ഗ്വരീറോ എന്നിവർ പോസിറ്റിവായതിനെ തുടർന്ന് ഐസൊലേഷനിലാണ്. ഫുൾ ടീമുമായാണ് ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസും ഇറങ്ങുന്നത്. കരുത്തരായ എതിരാളികൾക്കെതിരായ മത്സരത്തെ സ്ട്രോങ് ടെസ്റ്റ് എന്നായിരുന്നു കോച്ച് വിശേഷിപ്പിച്ചത്. ഏറ്റവും മികച്ച പ്രകടനത്തിനായി ശ്രമിക്കുെമന്ന് ടീം അംഗം അബ്ദുൽ അസീസ് ഹാതിം പ്രീമാച്ച് കോൺഫറൻസിൽ പറഞ്ഞു. 'എതിരാളികൾ ലോകത്തെ ഏറ്റവും മികച്ച ടീമും, മുൻനിര താരങ്ങളുമാണെന്നറിയാം. എങ്കിലും ഞങ്ങളുടെ ലക്ഷ്യം മികച്ച മത്സരമാണ്. സഹതാരങ്ങളെല്ലാം അതിനായി ഒരുങ്ങികഴിഞ്ഞും' -അസീസ് ഹാതിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.