Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാളെ ലോക അൽഷിമേഴ്​സ്...

നാളെ ലോക അൽഷിമേഴ്​സ് ദിനം: ഓർമയുള്ള ലോകം നിലനിൽക്ക​ട്ടെ

text_fields
bookmark_border
നാളെ ലോക അൽഷിമേഴ്​സ് ദിനം: ഓർമയുള്ള ലോകം നിലനിൽക്ക​ട്ടെ
cancel

ദോഹ: തിങ്കളാഴ്​ച ലോകം അൽഷിമേഴ്​സ്​ (മറവിരോഗം) ദിനമായി ആചരിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ഖ​ത്ത​റി​ൽ രജിസ്​റ്റർ ചെയ്​ത മറവിരോഗികൾ 4,440 ആണ്​. 2012ലാണ്​ അൽഷിമേഴ്​സ്​ ഡിസീസ്​ ഇൻറർനാഷനൽ (എ.ഡി.ഐ) പ്രത്യേക കാമ്പയിൻ തുടങ്ങിയത്​. അങ്ങനെയാണ്​ സെപ്​റ്റംബർ 21 ലോക അൽഷിമേഴ്​സ്​ ദിനമായി നിശ്ചയിക്കുന്നത്​. പ്രാ​യ​മാ​യ​വ​രി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടെ​ത്തു​ന്ന രോ​ഗാ​വ​സ്​​ഥ​യാ​ണ് മ​റ​വി​രോ​ഗം. പ്രാ​യം കൂ​ടുന്തോ​റും ഇ​തിെ​ൻ​റ കാ​ഠി​ന്യം കൂ​ടി​വ​രി​ക​യും ചെ​യ്യും. ലോ​ക​ത്തു​ട​നീ​ളം 50 ദ​ശ​ല​ക്ഷം ജീ​വി​ച്ചി​രി​ക്കു​ന്ന മ​റ​വി​രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എല്ലാ മൂന്നു സെക്കൻഡിലും രോഗത്തി​െൻറ ലക്ഷണങ്ങൾ ചിലരിൽ പ്രകടമാവുകയും ചെയ്യുന്നു.

അൽഷിമേഴ്​സ്​ മാസാചരണത്തോടനുബന്ധിച്ച്​ ഖത്തർ സെപ്​റ്റംബർ മാസം മുഴുവൻ വിവിധ പരിപാടികൾ നടത്തുന്നുണ്ട്​. ഹമദ്​ മെഡിക്കൽ കോർപറേഷൻ (എച്ച്​.എം.സി) നേതൃത്വത്തിലാണിത്​. 'നമുക്ക്​ മറവിരോഗത്തെപ്പറ്റി സംസാരിക്കാം' എന്ന ആശയത്തിലൂന്നിയാണ്​ പരിപാടികൾ. മറവി രോഗം സംബന്ധിച്ച ബോധവ​ത്​കരണത്തിനും രോഗമുണ്ടാക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കുന്നതിനുമാണ്​ എല്ലാ വർഷവും സെപ്​റ്റംബറിൽ അൽഷിമേഴ്​സ്​ മാസമായി ആചരിക്കുന്നത്​.ഓരോ വ്യക്​തിയിലും അൽഷിമേഴ്​സ്​ രോഗം വ്യത്യസ്​തമായിരിക്കുമെന്ന്​ ഹമദ്​ മെഡിക്കൽ കോർപറേഷനിലെ ഹോംഹെൽത്ത്​ കെയർ മെഡിക്കൽ ഡയറക്​ടർ ഡോ. ഇസ്സ അൽ സുലൈത്തി പറയുന്നു.

കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​ന്ന ചി​കി​ത്സ​യാ​ണ് മ​റ​വി​രോ​ഗം കു​റ​ക്കു​ന്ന​തി​നും ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന​ കാ​ര്യ​ം. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും പ​രി​ര​ക്ഷ​യു​മാ​ണ് അ​വ​ർ​ക്ക് ന​ൽ​കേ​ണ്ട​ത്​. കു​ടും​ബ ഡോ​ക്ട​ർ​മാ​ർ​ക്ക് മ​റ​വി​രോ​ഗം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ​ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും ൈപ്ര​മ​റി ഹെ​ൽ​ത്ത് കെ​യ​റും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കുന്നുണ്ട്​. മ​റ​വി​രോ​ഗം സം​ബ​ന്ധി​ച്ചു​ള്ള രോ​ഗ പ​രി​ര​ക്ഷ​യി​ലെ​യും പ​രി​ശോ​ധ​ന​യി​ലെ​യും ക​ഴി​വ് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലൂ​​െട മു​ഖ്യ​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.മ​റ​വി​രോ​ഗം, പ്രാ​യ​മാ​യ​വ​രി​ലെ മാ​ന​സി​ക പി​രി​മു​റു​ക്കം എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ക, രോ​ഗി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ മി​ക​വ് പു​ല​ർ​ത്തു​ക തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം.

മറവിരോഗമുണ്ടോ, മറക്കാതെ വിളിക്കൂ 40262222

ഏതെങ്കിലും ആളുകൾക്ക്​ അൽഷിമേഴ്​സ്​ രോഗം സംശയിക്കുകയോ മറവി സംബന്ധമായ പ്രശ്​നങ്ങളുള്ളതായി ശ്രദ്ധയിൽപെട്ടാലോ ദേശീയ അൽഷിമേഴ്​സ്​ ആൻഡ്​ മെമ്മറി സർവിസസ്​ ഹെൽപ്​ലൈനുമായി (റാഹ) ബന്ധപ്പെടാം. 4026 2222 എന്ന ഹെൽപ്​ലൈൻ നമ്പറിൽ സേവനം ലഭ്യമാണ്​. ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ എട്ട്​ മുതൽ വൈകീട്ട്​ മൂന്നുവരെയാണ്​ സമയം. വിദഗ്​ധസംഘം രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിചരണവും ഉപദേശവും നൽകാൻ തയാറാണ്​.

മു​ള​ക്​ അമിതമായാൽ ഒാർമക്കുറവെന്ന്​ പഠനം

അ​മി​ത​മാ​യി മു​ള​ക് ഉ​പ​യോ​ഗി​ക്കു​ന്നത്​ തി​രി​ച്ച​റി​യ​ൽ ശേ​ഷി കു​റ​ക്കു​മെ​ന്നും ഓ​ർ​മ​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ​ഠ​നം. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഹെ​ൽ​ത്ത് സ​യ​ൻ​സ്​ ഹ്യൂ​മ​ൻ ന്യു​ട്രീ​ഷ​ൻ വ​കു​പ്പ്​ നടത്തിയ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പറയുന്നത്​. 1991 മു​ത​ൽ 2006 വ​രെ​യാ​യി 15 വ​ർ​ഷം ന​ട​ത്തി​യ പ​ഠ​ന​ത്തി​നൊ​ടു​വി​ലാ​ണിത്​. ദി​വ​സ​ത്തി​ൽ 50 ഗ്രാ​മി​ല​ധി​കം മു​ള​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ തി​രി​ച്ച​റി​യ​ൽ ശേ​ഷി കു​റ​യു​ം. 4,582 പേ​രി​ൽ 15 വ​ർ​ഷം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്​. കൂ​ടു​ത​ൽ മു​ള​ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മെ​ലി​ഞ്ഞു​വ​രു​ം. ഓ​ർ​മ​ക്കു​റ​വ് പോ​ലെ​യു​ള്ള ക​ടു​ത്ത രോ​ഗാ​വ​സ്​​ഥ​യി​ലേ​ക്ക് വ​രെ ഇ​ത് എ​ത്തി​ക്കു​ം.

ശ​രീ​ര​ത്തിെ​ൻ​റ ഭാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും ര​ക്തസ​മ്മ​ർദം നി​യ​ന്ത്രി​ക്കു​ന്ന​തി​ലും മു​ള​ക് ഉ​പ​യോ​ഗം ഗു​ണം ചെ​യ്യു​ം. എന്നാൽ അ​മി​ത​മാ​യ ഉ​പ​യോ​ഗം ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​ണ്​. മ​നു​ഷ്യ​നി​ൽ ഓ​ർ​മ​ക്കു​റ​വി​നോ​ടൊ​പ്പം തി​രി​ച്ച​റി​യ​ൽ ശേ​ഷി​യെയും ഇ​ത് പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Alzheimer
Next Story