കഴിഞ്ഞ വർഷം ഖത്തറിലെത്തിയത് 21 ലക്ഷം സന്ദർശകർ
text_fieldsദോഹ: 2019ല്‍ ഖത്തറിലെത്തിയത് 21 ലക്ഷത്തിലധികം സന്ദര്‍ശകർ. 17ശതമാനം വര്‍ധനവാണ് കടൽകട ന്ന് ഖത്തർ കാണാനെത്തിയവരുടെ എണ്ണത്തിലുണ്ടായത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെ ക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ് ചീഫ് എക്സിക്യുട്ടിവുമായ അക്ബര്‍ അല്ബാകിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രധാന വാണിജ്യോത്സവമായ ‘ഷോപ്പ് ഖത്തർ’ സന്ദർശകരുടെ എണ്ണം കൂട്ടുന്നതിൽ ഗണ്യമായ സംഭാവന നൽകിയതായും അധികൃതർ വിലയിരുത്തി.
കഴിഞ്ഞവര്‍ഷം ഖത്തറിെൻറ പ്രധാന വിപണികളില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. പൊതു, സ്വകാര്യ അര്‍ധ സര്‍ക്കാര്‍ മേഖലകളില്‍ നിന്നുള്ള വിവിധ പങ്കാളികളുടെ പിന്തുണ ഇക്കാര്യത്തില്‍ സുപ്രധാനപങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. ഷോപ്പ് ഖത്തറിൽ പങ്കെടുക്കാൻ രാജ്യത്ത് സന്ദര്‍ശനം നടത്താൻ ഇഷ്ടപ്പെടുന്ന സന്ദർശകർക്ക് 24 മണിക്കൂറിനുള്ളില്‍ വിസ അപേക്ഷ വേഗത്തില്‍ ട്രാക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയ ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നന്ദി അറിയിച്ചു. നിലവില്‍ വിസയില്ലാതെ 80ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാനാകും. ഇതിലേക്ക് കൂടുതല്‍ രാജ്യങ്ങളെ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.