ടൂറിസ്റ്റ്, ഫാമിലി വിസ നടപടികൾ പുനരാരംഭിച്ചു
text_fieldsദോഹ: ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിക്കും. ജൂലൈ 12 മുതലാണ് വിസകൾ അനുവദിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൂടുതൽ വിസ നടപടികൾ പുനരാരംഭിക്കാൻ തീരുമാനമായത്. 12 മുതൽ ടൂറിസ്റ്റ്, ഫാമിലി എൻട്രി വിസകൾ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തറിലേക്ക് കര, കടൽ, ആകാശ മാർഗേന എത്തുന്നവർ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും രാജ്യത്ത് കോവിഡ് വ്യാപനം കുറക്കുകയാണ് പ്രധാന ലക്ഷ്യമെന്നും വാക്സിനെടുത്തവരായാലും ക്വാറൻറീൻ വ്യവസ്ഥകൾ പാലിക്കേണ്ടവരും നിർദേശങ്ങൾ അനുസരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷ നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട അതോറിറ്റി മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും മാനദണ്ഡങ്ങളും പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.