എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സുവർണ ജൂബിലി വർഷത്തിലേക്ക്
text_fields‘ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂളായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് ഇത് സുവർണ ജൂബിലി ആഘോഷങ്ങളുടെ വർഷം കൂടിയാണ്. വേനലവധി കഴിഞ്ഞ് തിരികെയെത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു. ടീച്ചേഴ്സ് ടോക് ഷോ ഉൾപ്പെടെ അധ്യാപകർക്ക് വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചും, വിഷയാധിഷ്ഠിത ട്രെയിനിങ് പൂർത്തിയാക്കിയും, സ്കൂൾ ബസ് ഡ്രൈവർ, ജീവനക്കാർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകിയുമാണ് ക്ലാസുകൾ സജീവമാവാൻ ഒരുങ്ങുന്നത്.
പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളെ ആകർഷക പരിപാടികളിലൂടെ സ്വാഗതം ചെയ്യും. അവധി കഴിഞ്ഞെത്തുന്ന കെ.ജി, ജൂനിയർ ക്ലാസുകളിലെ കുട്ടികൾക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ മുതിർന്നവർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ ചിത്രങ്ങളും യാത്രകളുടെ കുറിപ്പുകളുമായി സ്കൂളിൽ തിരികെയെത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. ചൂട് കാലമായതിനാൽ, ആരോഗ്യ സംരക്ഷണത്തിന് സ്കൂൾ നഴ്സുമാരുടെ നേതൃത്വത്തിൽ വിവിധ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. സുവർണജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികളാണ് ഈ അധ്യയന വർഷത്തിൽ കാത്തിരിക്കുന്നത്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.