ടി.പി രാമകൃഷ്ണന് സംസ്കൃതി സ്വീകരണം
text_fieldsഖത്തറിൽ എത്തിയ ടി.പി. രാമകൃഷ്ണനെ സംസ്കൃതി ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: ഹ്രസ്വസന്ദർശനത്തിന് ഖത്തറിൽ എത്തിയ പേരാമ്പ്ര എം.എൽ.എയും മുൻ തൊഴിൽ എക്സൈസ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണന് ഖത്തർ സംസ്കൃതി സ്വീകരണം നൽകും.
വ്യാഴാഴ്ച വൈകീട്ട് 7.30ന് അബൂഹമൂറിലെ ഐ.സി.സി അശോക ഹാളിലാണ് സ്വീകരണ ചടങ്ങുകൾ. ചൊവ്വാഴ്ച ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടി.പി. രാമകൃഷ്ണനെ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി, മുൻ ജനറൽ സെക്രട്ടറി ഇ.എം. സുധീർ, മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സണ്ണി കൊച്ചാപ്പൻ, രാജീവ് രാജേന്ദ്രൻ, ഒ.കെ. സന്തോഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.