കതാറയിൽ പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി
text_fieldsദോഹ: മൂന്നാമത് പരമ്പരാഗത കരകൗശല പ്രദർശനത്തിന് കതാറ കൾച്ചറൽ വില്ലേജിൽ തുടക്കമായി. 10 ദിവസം നീളുന്ന പ്രദർശനത്തിെൻറ ഉദ്ഘാടനം കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി നിർവഹിച്ചു. ബിൽഡിങ് നമ്പർ 48ലാണ് പ്രദർശനം.
എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയുമാണ് പ്രദർശന സമയം. എന്നാൽ ഇത്യോപ്യ, സിറിയ, ഫലസ്തീൻ, തുനീഷ്യ, മൊറോക്കോ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള പരമ്പരാഗത കരകൗശല സൃഷ്ടികളുടെ പ്രദർശന കൗണ്ടറുകൾ വൈകീട്ട് നാല്മുതൽ രാത്രി 10 വരെയായിരിക്കും പ്രവർത്തിക്കുക.
ഖത്തർ ഉൾപ്പെടെ എട്ടു രാജ്യങ്ങളാണ് പ്രധാനമായും പ്രദർശനത്തിൽ പങ്കെടുക്കുന്നത്. കരകൗശല മേഖലയിലെ വിദഗ്ധരുടെയും പരിചയസമ്പന്നരുടെയും വ്യത്യസ്തവും വൈവിധ്യവുമാർന്ന കലാസൃഷ്ടികളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.
കല േപ്രാത്സാഹിപ്പിക്കുകയെന്നത് കതാറയുടെ നയമാണെന്നും കലാ സാംസ്കാരിക പ്രവർത്തനങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ കതാറക്ക് വലിയ പങ്കാണുള്ളതെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. സുലൈതി പറഞ്ഞു. ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള അതിജീവന സാധ്യതകൾ കൂടിയാണ് കതാറ തുറന്നുവെച്ചിരിക്കുന്നതെന്നും അവരുടെ ഉന്നമനത്തിനായി കതാറ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിൽനിന്നുള്ള ഏറ്റവും മികച്ച കരകൗശല സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി വിവിധ അതോറിറ്റികൾ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അടിസ്ഥാനമാക്കി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കതാറ ജനറൽ മാനേജർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.