ട്രാഫിക് ബോധവത്കരണ സെമിനാര്‍
text_fieldsദോഹ: ഏബ്ൾ ഇന്റർനാഷനൽ കമ്പനിയിലെയും സഹോദര സ്ഥാപനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കുവേണ്ടി ഖത്തര്‍ ട്രാഫിക് അവയര്‍നസ് ഡിപ്പാര്‍ട്മെന്റിന്റെ സഹകരണത്തോടെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
മദീന ഖലീഫ ട്രാഫിക് ഡിപ്പാർട്മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ബോധവത്കരണ സെമിനാര്‍ ട്രാഫിക് അവയര്‍നസ് ഓഫിസര്‍ ലെഫ്. ഹമദ് സാലിം അല്‍ നഹാബ് ഉദ്ഘാടനം ചെയ്തു.
വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവര്‍മാരുടെ അശ്രദ്ധയോ അനാസ്ഥയോ ആണ്. ഇത് ബോധവത്കരണത്തിലൂടെ ഒരു പരിധിവരെ മാറ്റിയെടുക്കാന്‍ സാധിക്കും.
വാഹനം ഓടിക്കുന്ന എല്ലാവരും ട്രാഫിക് നിയമങ്ങള്‍ ഓര്‍ത്തിരിക്കണമെന്നും അവ പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
‘ഖത്തറിലെ ട്രാഫിക് നിയമങ്ങൾ, അവ പാലിക്കേണ്ട ആവശ്യകത, അപകട സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം’എന്നിവ സംബന്ധിച്ച സെഷന് പബ്ലിക് റിലേഷന്‍ ഡിപ്പാർട്മെന്റ് കമ്യൂണിറ്റി റീച്ചൗട്ട് ഓഫിസര്‍ ഫൈസല്‍ ഹുദവി നേതൃത്വം നല്കി.
അല്‍ ഏബ്ള്‍ ജനറൽ മാനേജർ മുഹമ്മദ് അശ്കർ, സീനിയര്‍ മാനേജര്‍ അന്‍സാര്‍ അരിമ്പ്ര, റാഷിദ് പുറായിൽ, മുജീബ് തെക്കെത്തൊടിക, മുഹമ്മദ് ജാസിം, ബഷീര്‍ തുവാരിക്കല്‍, ഇ.കെ. ഫൈസല്‍, നാസര്‍ അള്ളിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.