ഗതാഗതക്കുരുക്ക്: മിഡ്മാക്, ഇൻഡസ്ട്രിയൽ ഏരിയ മേൽപ്പാലങ്ങൾ വികസിപ്പിക്കുന്നു
text_fieldsദോഹ: ദിനംപ്രതി വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി പ്രധാന മേൽപാലങ്ങളായ സൽവ റോഡിലെ മിഡ്മാക് മേൽപാലവും ഇൻഡസ്ട്രിയൽ ഏരിയ മേൽപാലവും വികസിപ്പിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. പാസ്പോർട്ട് ഓഫിസ് മേൽപാലം (ജവാസാത്ത് ൈഫ്ല ഓവർ) വികസിപ്പിച്ച അതേരീതിയിൽ മിഡ്മാക്, ഇൻഡസ്ട്രിയൽ ഏരിയ മേൽപാലങ്ങൾ വികസിപ്പിക്കുമെന്നും ഇരു മേൽപാലങ്ങൾക്കും കീഴിലുള്ള റൗണ്ട് എബൗട്ടുകൾ അടച്ചിട്ട് ട്രാഫിക് സിഗ്നൽ സംവിധാനം കൂടുതൽ വിപുലീകരിക്കുമെന്നും ഇൻറർസെക്ഷനിൽ നിന്നുള്ള എൻട്രി, എക്സിറ്റ് സൗകര്യങ്ങൾ വിശാലമാക്കുമെന്നും അശ്ഗാൽ റോഡ് െപ്രാജക്ട്സ് വിഭാഗം ഉപമേധാവി എൻജി. സാലിം അൽ ഷാവി പറഞ്ഞു.
മുഐദർ സ്ട്രീറ്റ് നവീകരണ-വികസന പ്രവർത്തനങ്ങൾ ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്ട്രീറ്റിലെ പ്രധാന പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ വരുംമാസങ്ങളിൽ പൂർത്തിയാക്കും. രാജ്യത്തെ 14 മേഖലകളിലായി 39000 ലാൻഡ് പ്ലോട്ടുകളിലേക്കുള്ള സേവനങ്ങൾ ഈയടുത്ത് അശ്ഗാൽ പൂർത്തീകരിച്ചിരുന്നു. റോഡ്, ൈഡ്രനേജ്, ലൈറ്റിങ് എന്നിവയെല്ലാം ഇതിലുൾപ്പെടും. സിറ്റിസൺസ് സബ് ഡിവിഷനുകളിലെ 32000 ലാൻഡ് പ്ലോട്ടുകളിലേക്കുള്ള സേവനങ്ങൾക്കായി 34 പദ്ധതികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.