ഇബ്നു ദിര്‍ഹം സ്ട്രീറ്റില്‍ ഗതാഗതനിയന്ത്രണം
text_fieldsദോഹ: ഇബ്നു ദിര്‍ഹം സ്ട്രീറ്റില്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം താൽക്കാലികമായി നിര്‍ത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. ഫെബ്രുവരി 13 മുതല്‍ മൂന്നു മാസത്തേക്കാണ് അല്‍ അറബ് സ്ട്രീറ്റിനും ബി റിങ് റോഡിനുമിടയിൽ റോഡ് അടച്ചിടുന്നത്.
ബി റിങ് റോഡ് നവീകരണ പദ്ധതി പൂര്ത്തിയാക്കുന്നതിെൻറ ഭാഗമായാണ് ട്രാഫിക് ഡയറക്ടറേറ്റുമായി ചേര്‍ന്ന് റോഡ് അടക്കുന്നത്.
ഈ കാലയളവില്‍ ഇബ്നു ദിര്‍ഹം റോഡ് ഉപയോഗിക്കേണ്ടവര്‍ക്ക് അല്‍ ബാര ബിന്‍ മാലിക് സ്ട്രീറ്റ്, അല്‍ ഉറൂബ സ്ട്രീറ്റ് തുടങ്ങിയ സമാന്തര വഴികള്‍ ഉപയോഗപ്പെടുത്താം. വേഗപരിധിയും റോഡ് സിഗ്നലുകളും അനുസരിക്കണമെന്നും അശ്ഗാല്‍ അറിയിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.