ടിഷ്യൂ കൾച്ചർ കൃഷിയിൽ വിദ്യാർഥികൾക്ക് പരിശീലനം
text_fieldsദോഹ: വിദ്യാർഥികൾക്ക് ടിഷ്യൂ കൾച്ചർ കാർഷിക സാങ്കേതികവിദ്യയിൽ പരിശീലനം സംഘടിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ കാർഷിക ഗവേഷണ വകുപ്പും ഖത്തർ സർവകലാശാലയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജിലെ 10 വിദ്യാർഥിനികൾക്ക് കോളേജിലെ ടിഷ്യൂ കൾച്ചർ ലബോറട്ടറിയിൽ പരിശീലനം നൽകിയത്.
കാർഷിക മേഖലയിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് വഴിയൊരുക്കിയ ടിഷ്യൂകൾച്ചർ സാങ്കേതികവിദ്യയുടെ വിവിധ ഘട്ടങ്ങൾ പത്തുദിനം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ വിദ്യാർഥികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയും പരശീലനം നൽകുകയും ചെയ്തു.കൃഷി, വിത്ത് മുളപ്പിക്കൽ എന്നിവയിൽ പരിശീലനവും ടിഷ്യൂകൾച്ചർ വിഭാഗത്തിലെ വിദഗ്ധരുടെയും ഗവേഷകരുടെയും മേൽനോട്ടത്തിൽ പ്രായോഗിക പരിശീലനം നൽകി.
സൈദ്ധാന്തികമായും പ്രായോഗികമായുമുള്ള ക്ലാസുകളിലൂടെയായിരുന്നു പരിപാടി. സോമാറ്റിക് എംബ്രിയോ പ്രോട്ടോകോൾ വഴി തൈകൾ മുറിക്കലും കൃഷി മുറികൾ തയാറാക്കൽ, ഉപകരണങ്ങളുടെ ഉപയോഗം, ടിഷ്യൂകളുടെ തരം തിരിച്ചറിയൽ തുടങ്ങിയവയാണ് പ്രായോഗിക പരിശീലനത്തിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.