യാത്രാവിലക്ക് ഇന്നുമുതൽ; വിമാനങ്ങളിൽ വൻ നിരക്ക്, ടിക്കറ്റിന് നെേട്ടാട്ടം
text_fieldsമസ്കത്ത്: ശനിയാഴ്ച മുതൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് നടപ്പാക്കാനിരിക്കെ ഒമാനിലേക്കുള്ള വിമാനങ്ങളിൽ വൻ തിരക്ക്. അവധിക്കും മറ്റുമായി നാട്ടിൽപോയ നിരവധി പേരാണ് ഒമാനിലേക്ക് ടിക്കറ്റ് കിട്ടാതെ വിഷമിക്കുന്നത്.
ഇതോടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നു. കോഴിക്കോട്ടുനിന്ന് മസ്കത്തിലേക്ക് ശനിയാഴ്ച സലാം എയർ സർവിസുകൾ നടത്തുന്നുണ്ടെങ്കിലും ഒരു സീറ്റ് പോലും ഒഴിവില്ല. േകാഴിക്കോടുനിന്ന് മസ്കത്തിലേക്ക് വൺ വേക്ക് 200 റിയാലിലധികമാണ് ഇൗടാക്കുന്നത്. ടിക്കറ്റ് ലഭിക്കാത്തതിനാൽ പലരും ൈഹദരാബാദ് വഴിയും മറ്റുമാണ് ഒമാനിലെത്തുന്നത്.
നാട്ടിൽ അവധിക്ക് പോയ ഒരു കുടുംബം കോഴിക്കോടുനിന്ന് ബംഗളൂരു വഴി ൈഹദരാബാദിലൂടെയാണ് മസ്കത്തിലെത്തുന്നത്. ഇങ്ങനെ ഒമാനിലെത്തുന്നതിന് 395 റിയാലാണ് വൺവേക്ക് ചെലവുവരുന്നത്. ഇത്തരം ടിക്കറ്റും ഇേപ്പാൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. അവധിക്ക് നാട്ടിൽ േപായ പലരും യാത്രവിലക്ക് പ്രഖ്യാപിച്ച മണിക്കൂറിൽ തന്നെ മസ്കത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. അതിനാൽ വളരെവേഗം സീറ്റുകൾ നിറഞ്ഞു.
ടിക്കറ്റുകൾ തീർന്നതോടെ നിരവധിപേർ എന്തുചെയ്യണെമന്നറിയാത്ത അവസ്ഥയിലാണ്.
നേരത്തെ വിലക്ക് പ്രഖ്യാപിച്ച 10 രാജ്യങ്ങൾ ഇപ്പോഴും പൂർവസ്ഥിതിയിലാകാത്തതിനാൽ ഒമാനിലേക്കുള്ള നിരോധനം എത്രവരെ നീളുമെന്ന ആശങ്കയിലാണ് പലരും. ശനിയാഴ്ച കഴിഞ്ഞാൽ വിലക്ക് നിലവിലില്ലാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം ഒമാനിലെത്തേണ്ടി വരും. ഇത് ചെലവേറിയ കാര്യമാണ്. മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങാനുള്ള താമസച്ചെലവും മറ്റും യാത്രക്കാരൻ കരുതേണ്ടി വരും. നേപ്പാൾ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരം യാത്രക്ക് പലരും കാണുന്നത്. മാലദ്വീപിൽനിന്ന് ഒമാനിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാൽ ഖത്തർ വഴി ഒമാനിലെത്തേണ്ടിവരും. ഇത് പ്രയാസം കൂടിയതിനാൽ പലരും മാലദ്വീപ് വഴിയുള്ള യാത്ര ഒഴിവാക്കുകയാണ്.
ശ്രീലങ്ക വഴി ഒമാനിലേക്ക് കൂടുതൽ വിമാന സർവിസുണ്ടെങ്കിലും ഇവിടെ ക്വാറൻറീൻ വ്യവസ്ഥകൾ ഏറെ കർശനമാണെന്നാണ് അറിയുന്നത്.
അതിനാൽ താരതമ്യേന പ്രയാസം കുറഞ്ഞ നേപ്പാൾ വഴിയാണ് പലരും ഒമാനി െലത്തുക.
അതിനിടെ എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റ് കഴിഞ്ഞദിവസം തകരാറിലായത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. സൈറ്റ് തുറക്കു േമ്പാൾ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ഒാഫിസുമായി ബന്ധപ്പെടണമെന്നുമാണ് നിർദേശിക്കുന്നത്.
ഇത് കാരണം എയർ ഇന്ത്യ എക്സ്പ്രസ് സംബന്ധമായ ഒരു വിവരവും യാത്രക്കാർക്ക് കിട്ടുന്നില്ല. അതിനാൽ മസ്കത്തിൽനിന്ന് ഇന്ത്യയിലേക്ക് 24ന് ശേഷമുള്ള വിമാന സർവിസുകളുടെ വിവരവും ലഭിക്കുന്നില്ല. മറ്റ് വിമാന കമ്പനികളും 24ന് ശേഷമുള്ള വിമാന സർവിസുകളെ പറ്റി വ്യക്തമായി ഒന്നും പറയുന്നില്ല. അതിനാൽ നാട്ടിലേക്ക് പോവേണ്ട നിരവധി പേർ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ്.
ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം വ്യക്തതവരുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.
മസ്കത്തിൽ നിന്ന് വിമാനസർവിസ് ആരംഭിച്ചാൽ തന്നെയും നിരക്കുകൾ ഇരട്ടിയാവുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിൽനിന്ന് തിരിച്ചുവരാൻ ആളില്ലാത്തതിനാലാണ് മസ്കത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കുകൾ കുത്തനെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.