കരിപ്പൂരിൽ യാത്ര സൗകര്യം മെച്ചപ്പെടുത്തണം; ഗപാഖ് നിവേദനം നൽകി
text_fieldsദോഹ: ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് കോഴിക്കോട്ട് എത്തുന്ന വിമാനയാത്രികരുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) കരിപ്പൂർ വിമാനത്താവളം എ.ഡി.പിയുമായി കൂടിക്കാഴ്ച നടത്തി. ഗപാഖ് ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടിയാണ് എയർപോർട്ട് ഡയറക്ടർ സുരേഷിനെ നേരിൽകണ്ട് ഗൾഫ് വിമാനയാത്രികരുടെ ദുരിതങ്ങൾ ബോധിപ്പിച്ചത്. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനവും സമർപ്പിച്ചു.
അമിതമായ വിമാനയാത്ര നിരക്ക് കുറക്കുക, കരിപ്പൂർ എയർപോർട്ടിലെ ദേഹപരിശോധനക്കുള്ള നിലവിലെ ഒരു കൗണ്ടർ എന്നുള്ളത് വർധിപ്പിക്കുക, തേഞ്ഞിപ്പലം-കരിപ്പൂർ എയർപോർട്ട് ഷട്ടിൽ ബസ് തുടങ്ങുക തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളിൽ സമയോചിതമായി ഇടപെടുന്ന ഗപാഖിന്റെ പ്രവർത്തനങ്ങളെ എയർപോർട്ട് ഡയറക്ടർ അഭിനന്ദിച്ചു. ഗൾഫ് വിമാന യാത്രികരുടെ ദുരിതം പരിഹരിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.