ഉലകം ചുറ്റും പെഡേര്‍സന്‍ ഖത്തറിൽ
text_fieldsദോഹ: ലോക പര്യടനത്തിനിറങ്ങിയ ഡെന്മാര്ക്ക് റെഡ്ക്രോസ് ഗുഡ്വിൽ അംബാസഡര്‍ തോര്‍ പെഡേര്‍സന്‍ ഖത്തറിെൻറ മണ്ണിലുമെത്തി.
ദോഹയിൽ എത്തിയ അദ്ദേഹം റെഡ്ക്രസൻറ്സൊസൈറ്റി(ക്യുആര്‍സിഎസ്) സന്ദര്‍ശിച്ചു. മനുഷ്യസ്നേഹവും സഹാനുഭൂതിയും പ്രചരിപ്പിക്കുകയെന്ന ദൗത്യവുമായി ലോകപര്യടനം നടത്തിവരികയാണ് പെഡേര്‍സന്‍.
ഈയൊരു ലക്ഷ്യവുമായാണ് അദ്ദേഹം ഖത്തറിലുമെത്തിയത്.
വിമാനമാര്ഗമല്ലാതെയാണ് അദ്ദേഹത്തിെൻറ സഞ്ചാരം.
ക്യുആര്സിഎസില് സന്ദര്‍ശനം നടത്തിയ അദ്ദേഹം അവിടത്തെ ജീവനക്കാരുമായും വൊളൻറിയര്മാരുമായും ആശയവിനിമയം നടത്തി.
ക്യുആര്സിഎസിെൻറ ചരിത്രം, പ്രാദേശിക രാജ്യാന്തരതലങ്ങളിലായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം മനസിലാക്കി.
തെൻറ യാത്രയെക്കുറിച്ചും അതിെൻറ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ചും പെഡേര്‍സന്‍ വിശദീകരിച്ചു.
മീസൈമിറില് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കായുള്ള ഹെല്‍ത്ത്് സെൻററിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഖത്തറിലെത്താനായതിലും ഇവിടത്തെ സൗകര്യങ്ങള്‍ വീക്ഷിക്കാനായതിലും വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തെൻറ യാത്രയില്‍ മനസിലാക്കിയ കാര്യങ്ങളെയെല്ലാം ആസ്പദമാക്കി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചുവര്‍ഷം മുന്‍പാണ് പെഡേര്‍സണ്‍ ലോകപര്യടനം തുടങ്ങിയത്.
അദ്ദേഹം സന്ദര്‍ശിക്കുന്ന 153ാമത്തെ രാജ്യമാണ് ഖത്തര്‍. 2020ല്‍ ലോകപര്യടനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.