ഖത്തർ വഴി യാത്ര ലളിതം; പക്ഷേ പ്ലാനിങ് വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
text_fieldsദോഹ: ചൊവ്വാഴ്ച രാവിലെ ദോഹയിൽനിന്ന് ദുബൈയിലെത്തിയ പാലക്കാട് െചർപ്പുളശ്ശേരി സ്വദേശിയായ മുസ്തഫ അലി തൻെറ യാത്രാനുഭവം 'ഗൾഫ് മാധ്യമ'വുമായി പങ്കുവെക്കുകയാണിവിടെ. ഏറ്റവും ലളിതവും സുരക്ഷിതവുമായ യാത്രമാർഗമാണ് ദോഹ വഴി. എന്നാൽ, കാര്യങ്ങളിൽ കൃത്യമായ പ്ലാനിങ് നല്ലതാണെന്ന് ദുബൈയിൽ സോഫ്റ്റ് വെയർ എൻജിനീയർ കൂടിയായ മുസ്തഫ പറയുന്നു.
'ജൂൺ 22നാണ് നാട്ടിലേക്ക് മടങ്ങിയത്. കുടുംബപരമായ ആവശ്യമായതിനാൽ അടിയന്തര യാത്രയായിരുന്നു അത്. ജൂൺ അവസാനത്തോടെ ഇന്ത്യയിൽനിന്നുള്ള വിമാനയാത്ര ആരംഭിക്കുമെന്നായിരുന്നു അന്നു കേട്ട വാർത്തകൾ. എന്നാൽ, നേരിട്ടുള്ള മടക്കയാത്ര വൈകിയതോടെ പല വഴികളും ആലോചിച്ചു.
അപ്പാേഴാണ് ഖത്തറിൽ ഓൺ അറൈവൽ വിസ നടപടികൾ ആരംഭിച്ച വാർത്ത ശ്രദ്ധയിൽപെട്ടത്. ആദ്യം ചെയ്തത് കോഴിക്കോടുനിന്നും ജുലൈ 18നുള്ള ഇൻഡിഗോ എയർ ലൈൻസിൽ ദോഹയിലേക്ക് ടിക്കറ്റ് ബുക്കു ചെയ്യുകയായിരുന്നു. 9,000 രൂപക്കായിരുന്നു ടിക്കറ്റെടുത്തത്. സിനോഫാം വാക്സിൻ സ്വീകരിച്ചതിനാൽ ഡിസ്ക്കവർ ഖത്തർ വഴി ഹോട്ടൽ ക്വാറൻറീൻ ബുക്കിങ് നിർബന്ധമായിരുന്നു.
ഹോട്ടൽ ബുക്ക് ചെയ്ത് ഇഹ്തിറാസിൽ അപേക്ഷിച്ചപ്പോൾ, ഡിസ്ക്കവർ ഖത്തറിൽ ബുക്ക്ചെയ്യണമെന്ന അറിയിപ്പ് ലഭിച്ചു. തുടർന്ന് അങ്ങനെ ബുക്ക് ചെയ്ത്, റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുമായി അപേക്ഷിച്ചപ്പോൾ ഇഹ്തിറാസിൽ എളുപ്പം അനുമതി ലഭിച്ചു. 18ന് ദോഹയിൽ എത്തിയെങ്കിലും 19നായിരുന്നു എമിഗ്രേഷൻ സീൽ പതിച്ചത്. ആൻറിബോഡി ടെസ്റ്റിൽ പോസിറ്റിവായതോടെ ക്വാറൻറീൻ ഒഴിവാക്കി.
തുടർന്ന് ഓൺലൈൻ വഴി പുറത്ത് ഹോട്ടൽ ബുക്കിങ് ചെയ്ത്, ഡിസ്ക്കവർ ഖത്തർ ഹോട്ടൽ കാൻസൽ ചെയ്യുകയും ചെയ്താണ് പുറത്തിറങ്ങിയത്. 60 ദിവസത്തിനുള്ളിൽ നിശ്ചിത തുക അക്കൗണ്ടിൽ തിരിച്ചെത്തുമെന്ന് ഡിസ്ക്കവർ ഖത്തറിൽനിന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഇതിനിടെ വീണ്ടും ആർ.ടി.പി.സി.ആർ ടെസ്റ്റും ചെയ്തിരുന്നു.
രണ്ടു ദിവസം ഹോട്ടലിൽ നിന്ന ശേഷം, കൂട്ടുകാരൻെറ വില്ലയിലായിരുന്നു താമസം. 14 ദിവസം പൂർത്തിയായ വിശ്വാസത്തിൽ ആഗസ്റ്റ് രണ്ടിന് ദുബൈയിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തി. എന്നാൽ, ദിവസം പൂർത്തിയായില്ലെന്ന് പറഞ്ഞ് തിങ്കളാഴ്ച ഞങ്ങളുടെ യാത്ര മുടങ്ങി. 19ന് ഇമിഗ്രേഷൻ സീൽ ചെയ്തതിനാൽ, 20 മുതലുള്ള ദിവസമാണ് കണക്കാക്കുക എന്നായി അധികൃതർ.
ഇതോടെ, ആ ടിക്കറ്റ് തുകയും ആർ.ടി.പി.സി.ആറിന് െചലവഴിച്ച കാശും നഷ്ടമായി. പിന്നെ, ഒരു ദിവസം കൂടി കാത്തിരുന്ന ശേഷമാണ് ചൊവ്വാഴ്ച വിമാനം കയറാനായത്. ദോഹയിൽനിന്ന് പുറപ്പെടാനിരിക്കുന്നവർ എമിഗ്രേഷൻ സീൽ പതിച്ചതിന് അടുത്ത ദിനം മുതലുള്ള 14 ദിവസം കണക്കാക്കി യാത്ര ചെയ്യുന്നതാണ് സുരക്ഷിതം.
ആർ.ടി.പി.സി.ആർ ടെസ്റ്റും 15ാം തീയതി ചെയ്താൽ മതിയാവും. ആറു മണിക്കൂറിനുള്ളിൽ റിസൽട്ട് ലഭിക്കുന്ന ലാബുകൾ ദോഹയിൽ തന്നെ ലഭ്യവുമാണ്. ഏതാണ്ട് 60,000 രൂപയോളം മാത്രമാണ് എനിക്ക് െചലവായത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇടത്താവളമെന്ന നിലയിൽ 14 ദിവസമാണ് ഖത്തറിൽ തങ്ങേണ്ടത്. നിശ്ചിത ദിവസം പൂർത്തിയാകുന്ന മുറക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതിനാൽ ദുബൈയിലേക്കുള്ള ടിക്കറ്റ് എടുക്കുേമ്പാഴും, യാത്രക്ക് മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തുേമ്പാഴുമെല്ലാം പ്ലാനിങ് നല്ലതാണ്.
ഇല്ലെങ്കിൽ, യാത്രമുടങ്ങുന്നത് ഉൾപ്പെടെ ടിക്കറ്റ് തുക നഷ്ടമാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി പേർക്കാണ് ദോഹ വിമാനത്താവളത്തിലെത്തിയ ശേഷം, യാത്രചെയ്യാനാവാതെ മടങ്ങേണ്ടിവന്നത്. എമിഗ്രേഷൻ വിഭാഗത്തിൻെറ കണക്കു പ്രകാരമുള്ള ദിനങ്ങൾ പൂർത്തിയാവാത്തതിനാലായിരുന്നു ഇവരെ മടക്കിയയച്ചത്. ഇത്തരക്കാർക്ക് വിമാന ടിക്കറ്റ് തുകവരെ നഷ്ടമായതായി യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.