Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ തടസ്സമില്ലാതെ...

കോവിഡ്​ തടസ്സമില്ലാതെ യാത്ര: ഗൾഫിൽ 'ഡിജിറ്റൽ പാസ്​പോർട്ട്'​ വരുന്നു

text_fields
bookmark_border
കോവിഡ്​ തടസ്സമില്ലാതെ യാത്ര: ഗൾഫിൽ ഡിജിറ്റൽ പാസ്​പോർട്ട്​ വരുന്നു
cancel
camera_alt

അയാട്ടയുടെ കോവിഡ്​ ട്രാവൽ പാസ്​ 

ദോഹ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ, വിമാനക്കമ്പനികളുടെ ആ​േഗാള കൂട്ടായ്​മയായ ഇൻറർനാഷനൽ എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷൻ (അയാട്ട) ഡിജിറ്റൽ ട്രാവൽ പാസ്​ അഥവാ ഡിജിറ്റൽ പാസ്​പോർട്ട്​ സംവിധാനം നടപ്പാക്കുന്നു. പുതിയ സംവിധാനം അടുത്ത ആഴ്​ചകളിൽ തന്നെ ഗൾഫ്​ മേഖലകളിൽ നിലവിൽ വരുമെന്ന്​ അയാട്ട അധികൃതർ വ്യക്​​തമാക്കുന്നു. യാത്രക്കാർക്ക്​ ഡിജിറ്റൽ പാസ്​പോർട്ട്​ ഉണ്ടാക്കാൻ കഴിയുന്ന പ്രത്യേക ആപ്പാണ്​ ഇത്​.

കോവിഡ്​ പരിശോധന നടത്തിയതിന്‍റെയും വാക്​സിൻ സ്വീകരിച്ചതി​േൻറയുമൊക്ക വിശദവിവരങ്ങൾ ഇതിൽ ചേർക്കാൻ കഴിയും. ഇതിലൂടെ, യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായും എമിഗ്രേഷൻ അധികൃതരുമായും ഇൗ വിവരങ്ങൾ മുൻകൂട്ടി പങ്കുവെക്കാൻ കഴിയും. വ്യത്യസ്​ത വാക്​സിനുകളാണ്​ ഓരോ രാജ്യത്തും നൽകിവരുന്നത്​. ഡിജിറ്റൽ പാസ്​പോർട്ടിലൂടെ ഇക്കാര്യത്തിൽ ഏകീകൃതരൂപമുണ്ടാക്കി വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്ക്​ ഇത്​ ആധികാരിക രേഖയാക്കുകയാണ്​ ചെയ്യുക. ഇതോടെ ഗൾഫിലെ രാജ്യങ്ങളിലേക്കും തിരിച്ചും ഡിജിറ്റൽ പാസ്​പോർട്ടുള്ളവർക്ക്​ കോവിഡ്​ നിയന്ത്രണങ്ങൾ ഇല്ലാതെ യാത്ര നടത്താനാകും. ക്വാറൻറീനിൽ അടക്കം ഇളവുകളും ലഭ്യമാകും.

ഒരുവർഷത്തിലധികമായി കോവിഡ്​ തീർത്ത പ്രതിസന്ധിയിൽ ​ലോകത്താകമാനം വ്യോമയാന മേഖല തളർച്ചയിലാണ്​. എന്നാൽ, വാക്​സിൻ വ്യാപകമായതോടെ വാക്​സ​ിൻ എടുത്തവർക്ക്​ പ്രത്യേക പരിഗണന നൽകി വിനോദസഞ്ചാര മേഖല തിരിച്ചുവരുകയാണ്​.

ഇതോടെയാണ്​ ഡിജിറ്റൽ പാസ്​പോർട്ടും വരുന്നത്​. കഴിഞ്ഞ ജനുവരിയിൽ ത​ന്നെ ഖത്തർ എയർവേ​സ്​, എമിറേറ്റ്​സ്​, ഇതിഹാദ്, സിംഗപ്പൂർ എയർലൈൻസ്​​ എന്നീ വിമാനക്കമ്പനികൾ ഡിജിറ്റൽ പാസ്​പോർട്ട്​ പരീക്ഷണാടിസ്​ഥാനത്തിൽ നടപ്പാക്കിയിരുന്നു.

മികച്ച പ്രതികരണമാണ്​ തങ്ങൾക്ക്​ കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അടുത്ത ആഴ്​ ചകളിൽ ഈ സംവിധാനം ഗൾഫിൽ നടപ്പാക്കിത്തുടങ്ങുമെന്നും അയാട്ട ഡയറക്​ടർ ജനറൽ വില്ലി വാൽഷ്​ പറയുന്നു.

വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക്​ പല വാക്​സിനുകൾക്കും അംഗീകാരം നൽകാൻ ഡിജിറ്റൽ പാസ്​പോർട്ടിലൂടെ രാജ്യങ്ങളുടെ കൂട്ടായ്​മകൾക്ക്​ കഴിയും.യൂറോപ്യൻ യൂനിയനിലെ 27 അംഗരാജ്യങ്ങൾ ഇത്തരത്തിൽ ഇ.യു ഡിജിറ്റൽ കോവിഡ്​ സർട്ടിഫിക്കറ്റ്​ ജൂലൈ ഒന്നുമുതൽ നടപ്പാക്കുന്നുണ്ട്​. ഈ രാജ്യങ്ങൾക്കിടയിൽ ഈ സർട്ടിഫിക്കറ്റ്​ ഉപയോഗിച്ച്​ യാത്ര നടത്താൻ ഇതിലൂടെ സാധ്യമാകും.

ഫ്രാൻസ്​, ഗ്രീസ്​, സ്​പെയിൻ തുടങ്ങി വിനോദസഞ്ചാര പ്രാധാന്യമുള്ള വിവിധ രാജ്യങ്ങൾ നിലവിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർ​െപ്പടുത്തി ക്കഴിഞ്ഞു.വാക്​സിൻ സ്വീകരിച്ചവർക്ക്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നുമുണ്ട്​. ഇത്തരക്കാർക്ക്​ ക്വാറൻറീൻ ഒഴിവാക്കുകയും ചെയ്​തിട്ടുണ്ട്​.

എന്താണ്​ ഡിജിറ്റൽ പാസ്​പോർട്ട്​ ?

അയാട്ടയുടെ പുതിയ ട്രാവൽ പാസാണ്​ ഡിജിറ്റൽ പാസ്​പോർട്ട്. ഡിജിറ്റൽ പാസ്​പോർട്ടിലൂടെ യാത്രക്കാരന് കോവിഡ്-19 പരിശോധനഫലം ലഭിക്കാനും അതുവഴി യാത്രക്ക് യോഗ്യനാണോ എന്ന് അറിയാനും സാധിക്കും. കൂടാതെ 'ഒ.കെ ടു ട്രാവൽ' (യാത്ര ചെയ്യുന്നതിന് യോഗ്യൻ) എന്ന സ്​റ്റാറ്റസ്​ യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ വിമാന കമ്പനിയുമായും മറ്റു അധികൃതരുമായും ആപ്പ് പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ കൂടുതൽ പ്രതിബന്ധങ്ങളില്ലാതെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താൻ സാധിക്കുന്നു.

ക്വാറൻറീനില്ലാതെ യാത്ര ചെയ്യുന്നതിന് കോവിഡ്​ വാക്സിനേഷൻ രേഖകൾ ആവശ്യമായിവരും. യാത്രക്കാരന്‍റെ ഐഡൻറിറ്റിയും ഡിജിറ്റൽ യാത്രാ വിവരങ്ങളും സുരക്ഷിതമായി ലിങ്ക് ചെയ്യാൻ ഡിജിറ്റൽ പാസ്​പോർട്ട് മൊബൈൽ ആപ്​ വഴി സാധിക്കും. ഇതോടെ യാത്രക്കാർക്കും അതത്​ രാജ്യങ്ങളിലെ സർക്കാറിനും കോവിഡ്​ സുരക്ഷാ ആശങ്ക ഇല്ലാതാകും.

യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും മറ്റു നിർദേശങ്ങളും ആപ് വഴി യാത്രക്കാരന് ലഭിക്കും. ഇതോടെ ലക്ഷ്യസ്​ഥാനത്തെക്കുറിച്ച ആശങ്കകൾക്കും വിരാമമാകും. ഈ മൊബൈൽ ആപ് ഉപയോഗിക്കുന്ന മിഡിൽ ഈസ്​റ്റിലെ ആദ്യവിമാന കമ്പനിയാണ്​ ഖത്തർ എയർവേ​സ്​.

കഴിഞ്ഞ മാർച്ച്​ 11 മുതൽ ദോഹ- ഇസ്​താംബൂൾ സെക്ടറിലാണ്​ ആദ്യഘട്ടത്തിൽ ഡിജിറ്റൽ പാസ്​പോർട്ട് പരീക്ഷണാർഥം നടപ്പാക്കിയത്​. അയാട്ട (ഇൻറർനാഷനൽ എയർ ട്രാൻസ്​പോർട്ട് അസോസിയേഷൻ), ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ്​ മെഡിക്കൽ ​ േകാർപറേഷൻ (എച്ച്​.എം.സി) എന്നിവയുമായി സഹകരിച്ചാണിത്​.

കോവിഡ്​ പശ്ചാത്തലത്തിൽ നേരിട്ടുള്ള സമ്പർക്കം കൂടുതൽ കുറക്കുന്ന ഖത്തർ എയർവേസിെൻറ പദ്ധതിയുടെ ഭാഗമാണ്​ ഡിജിറ്റൽ പാസ്​പോർട്ടും. യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതവും തടസ്സവുമില്ലാതെ മികച്ച യാത്രാനുഭവം നൽകുകയാണ് ഇതിലൂടെ. അയാട്ടയുമായി സഹകരിച്ച് പുതിയ കോവിഡ്-19 സുരക്ഷ പരിപാടിയായ ഡിജിറ്റൽ പാസ്​പോർട്ട് നടപ്പാക്കുന്നതിൽ ഏറെ അഭിമാനമു​ണ്ടെന്ന്​ ഖത്തർ എയർവേസ്​ സി.ഇ.ഒ അക്ബർ അൽ ബാകിർ പറയുന്നു.യാത്രക്കാരുടെ വാക്സിനേഷൻ സംബന്ധമായ എല്ലാ വിവരങ്ങളും ആപ് വഴി ലഭ്യമാകുമെന്ന് അയാട്ട അധികൃതരും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TravelDigital Passport
News Summary - Travel without a covid; 'Digital Passport' is coming to the Gulf
Next Story