‘കടലേ... നീലക്കടലേ...’ ബാബുരാജ് സംഗീതയാത്ര നാളെ
text_fieldsദോഹ: മലയാള ചലച്ചിത്രഗാന രംഗത്തെ അതുല്യ പ്രതിഭ എം.എസ്. ബാബുരാജിന്റെ ജീവിതം അനാവരണം ചെയ്യുന്ന ‘പാടിയും പറഞ്ഞും’ സമീക്ഷ കെ.എം.സി.സി ഖത്തർ കലാവിഭാഗം അരങ്ങിലവതരിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി ഏഴുമുതൽ ദോഹയിലെ ന്യൂ സലാത്തയിലെ സ്കിൽ ഡെവലപ്മെന്റ് ഹാളിലാണ് പരിപാടി. ‘കടലേ നീലക്കടലേ’എന്ന പേരിൽ ബാബുരാജ് എന്ന ചലച്ചിത്ര സംഗീജ്ഞന്റെ അപൂർവ ജീവിത സാഹചര്യങ്ങളും സംഭവങ്ങളും ഉൾക്കൊള്ളിച്ച് പാടിയും പറഞ്ഞും അൻവർ ബാബുവിന്റെ നേതൃത്വത്തിൽ ഒരുപറ്റം ഗായകർ അരങ്ങിലെത്തും. കോഴിക്കോടിനെ ലോക പൈതൃക സാഹിത്യ നഗരമായി യുനെസ്ക്കോ പ്രഖ്യാപിച്ചതോടെ ബാബുരാജിന്റെ സംഗീത സപര്യയും ലോകത്തിന്റെ ശ്രദ്ധയിലെത്തുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.