ലതാമങ്കേഷ്കറിന് സംഗീതാഞ്ജലി
text_fieldsദോഹ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് സംഗീതത്തിലൂടെ ആദരാഞ്ജലിയർപ്പിച്ച് ഖത്തർ ഇന്ത്യൻ കൾചറൽ സെന്ററിന്റെ സ്റ്റുഡന്റ്സ് ഫോറം.
ലത മങ്കേഷ്കറുടെ മനോഹരഗാനങ്ങൾ കോർത്തിണക്കിയായിരുന്നു ഖത്തറിലെ യുവകലാകാരന്മാരുടെ നേതൃത്വത്തിൽ സംഗീതാഞ്ജലി നൽകിയത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.സി കോഓഡിനേറ്റിങ് ഓഫിസറുമായ സേവ്യർ ധൻരാജ് മുഖ്യാതിഥിയായി.
ഹിന്ദി, ബംഗാളി, മറാത്തി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ലത മങ്കേഷ്കർ പാടിയ പാട്ടുകളുമായി ശ്രിയ പാട്ടിൽ, റിയ സർപോദ്കർ, ശ്രി അക്ഷയ, മൈഥിലി ഷെണോയ്, ആര്യ പട്വർധൻ, ആര്യൻ സർമാൾ, വർണിക അളഗപ്പൻ, ശിവ പ്രിയ സുരേഷ്, അനുശ്രീ ചന്ദ്രഹാസ്, നന്ദിത ദേവൻ, റിവ വാഷികാർ, സമദ്രിത, സുചിത്ര, നവമി, സുരേഷ് പിള്ള, ആരാധന രാധാകൃഷ്ണൻ, ആഞ്ജല കള്ളിയത്ത്, സ്വാതി ഗിരീഷ്കുമാർ, അരിഷ്മിത സീൽ, മഹി ശ്രീവസ്തവ, ഹൃദ്യേഷ മണ്ഡൽ എന്നിവർ വേദിയിലെത്തി.
ചടങ്ങിന് ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം കമല ഠാകുർ സ്വാഗതം പറഞ്ഞു. ടീന ജോഷി ലതാമങ്കേഷ്കറുടെ ജീവിതവും സംഗീതവഴികളെയും കുറിച്ച് സംസാരിച്ചു.
ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ, ഉപദേഷ്ടാവ് കെ.എസ് പ്രസാദ്, മറ്റു കമ്യൂണിറ്റി നേതാക്കൾ, രക്ഷിതാക്കൾ, സ്കൂൾ കോഓഡിനേറ്റർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.