21കാരൻ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsദോഹ: തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഖത്തർ ഇസ്‍ലാമിക് ഇൻഷുറൻസ് ഉദ്യോഗസ്ഥനും പ്രവാസി വെൽഫെയർ പ്രവർത്തകനുമായ നസീ മൻസിൽ നജിബ് ഹനീഫയുടെ മകൻ റഈസ് നജീബ് (21) ആണ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. യു.കെയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടി ഖത്തറിലെത്തിയ റഈസിന് ദുബൈയിൽ നിന്നും പുതിയ ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടിയ അതേ ദിവസം തന്നെ മരണവും തേടിയെത്തുകയായിരുന്നു.
ഖത്തർ എനർജിയിൽ ജോലിചെയ്യുന്ന സഹീന നജീബ് ആണ് മാതാവ്. സഹോദരങ്ങൾ: ഫാഹിസ് നജീബ്, റൗദ നജീബ്. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃസഹോദരനാണ്.പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.