ആരവമായി ട്രോഫിയെത്തി
text_fieldsദോഹ: ലോകകപ്പ് പോരാട്ടത്തിലേ ഒരു വർഷ കൗണ്ട്ഡൗൺ േക്ലാക്ക് ചലിച്ചുതുടങ്ങിയതിെൻറ ആവേശത്തിനിടെ ഫിഫ അറബ് കപ്പ് ചാമ്പ്യൻ ട്രോഫി ദോഹയിൽ നിലംതൊട്ടു.
അറബിക് കാലിഗ്രഫിയും, അറബ് രാജ്യങ്ങളെ അടയാളപ്പെടുത്തുന്ന ഭൂപടവും ആലേഖനം ചെയ്ത സ്വർണക്കവചം തീർത്ത കപ്പ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആരാധകർക്ക് മുമ്പാകെ അനാച്ഛാദനം ചെയ്തു. വിശിഷ്ടാതിഥികൾക്കും മാധ്യമങ്ങൾക്കും തെരഞ്ഞെടുക്കപ്പെട്ട ആരാധകർക്കും മുമ്പാകെ പ്രദർശനം വെച്ച് ട്രോഫിയുടെ ഖത്തർ പര്യടനത്തിന് തുടക്കമായി. വരും ദിവസങ്ങളിൽ രാജ്യത്തെ പ്രധാന സ്ഥലങ്ങൾ, സ്കൂൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രദർശനത്തിനെത്തും. നവംബർ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ടൂർണമെൻറ് കിക്കോഫ് വരെ വിവിധ സ്ഥലങ്ങളിൽ ട്രോഫിയെത്തും. ആസ്പയർ പാർക്ക്, സൂഖ് വഖിഫ്, കതാറ, മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി, മിശൈരിബ് ഡൗൺടൗൺ ദോഹ എന്നിവിടങ്ങളിൽ ട്രോഫിയെത്തും.
2022 നവംബർ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിൻെറ വിളംബരം എന്നനിലയിലാണ് ആറു വേദികളിലായി അറബ് കപ്പിന് കിക്കോഫ് കുറിക്കുന്നത്.
'ടൂർണമെൻറിെൻറ പ്രാധാന്യം വിളിച്ചോതുന്നതാണ് അറബ് കപ്പ് ജേതാക്കൾക്കുള്ള ട്രോഫി'- ഫിഫ മാർക്കറ്റിങ് ഡയറക്ടർ ജീൻ ഫ്രാൻകോയിസ് പാതി പറഞ്ഞു. 'ഓരോ ഫിഫ ട്രോഫിയും അതിവിശിഷ്ടവും മൂല്യമേറിയതുമാണ്. ഫിഫ അറബ് കപ്പ് ട്രോഫി ഈ ടൂർണമെൻറുമായി മേഖലയുമായും ആഴത്തിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. തീർച്ചയായും ട്രോഫി ടൂർ ടൂർണമെൻറിെൻറ ആവേശം പടർത്തും' -സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാതിമ അൽ നുഐമി പറഞ്ഞു. ടൂർണമെൻറിെൻറ ടിക്കറ്റ് വിൽപന വിവിധ കേന്ദ്രങ്ങളിലായി തുടരുകയാണ്. സെമിയും ഫൈനലും ഒഴികെയുള്ള മത്സരങ്ങൾക്ക് 25 റിയാൽ മുതലാണ് ടിക്കറ്റ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.