െഎക്യം അനിവാര്യമെന്ന് ഗൾഫ് ഭരണാധികാരികളോട് ട്രംപ്
text_fieldsദോഹ: ഗൾഫ് മേഖലയിൽ ഐക്യം അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മേഖലയിലെ അസമാധാനവും ഭിന്നതയും ഭീകരവാദത്തിനെതിരെയുള്ള ഐക്യ നിരക്ക് കോട്ടം സംഭവിക്കുമെന്ന് നേതാക്കളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അമേരിക്കൻ പ്രസിഡൻറ് വ്യക്തമാക്കി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സൗദി ഭരണാധികാരി സൽമാൻ രാജാവ്,
യു.എ.ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ നഹ്യാൻ എന്നിവരുമായാണ് അമേരിക്കൻ പ്രസിഡൻ്റ് ടെലിഫോൺ സംഭാഷണം നടത്തിയത്.
റിയാദ് ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെങ്കിൽ ഒരുമിച്ച് നിൽക്കണം. പരസ്പരം ഭിന്നിക്കുന്നത് മേഖലക്ക് ഒരു നിലക്കും ഗുണകരമാകില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് നേതാക്കളെ അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുടക്കം മുതൽ പരസ്പര ചർച്ചകളിലൂടെ ഏത് പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. ഖത്തറിെൻറ നിലപാട് എന്നും സമവായത്തിേൻ്റതാണെന്ന് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം റോമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.