Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​വേ​ശ​മാ​യി...

ആ​വേ​ശ​മാ​യി വ​ടം​വ​ലി; സാ​ക് ഖ​ത്ത​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
inauguration
cancel
camera_alt

ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട, ഖി​ത്‍വ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്റെ​യും കോ​ർ​ട്ടി​ന്റെ​യും ഉ​ദ്ഘാ​ട​നം ഡോ. ​മോ​ഹ​ൻ തോ​മ​സ് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ക​ളി​പ്പൂ​ര​ങ്ങ​ൾ ഏ​റെ കൊ​ടി​യേ​റി​യ മ​ണ്ണി​ൽ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി വ​ടം​വ​ലി അ​ങ്ക​ത്തി​ന് സ​മാ​പ​നം. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വ​ടം​വ​ലി കോ​ർ​ട്ടി​ന്റെ ഉ​ദ്ഘാ​ട​ന​മാ​യി മാ​റി​യ ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട- കി​ത്വ വ​ടം​വ​ലി മാ​മാ​ങ്കം പ്ര​വാ​സ മ​ണ്ണി​ന് സ​മ്മാ​നി​ച്ച​ത് പു​തു​മ​യേ​റി​യ മ​ത്സ​ര ദി​നം.

ക​രു​ത്തും കൈ​യൂ​ക്കു​മാ​യി വ​മ്പ​ന്മാ​ർ ബ​ലാ​ബ​ലം മാ​റ്റു​ര​ച്ച അ​ങ്ക​ത്തി​നൊ​ടു​വി​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള കൂ​റ്റ​ൻ ട്രോ​ഫി​ക്ക് സാ​ക് ഖ​ത്ത​ർ അ​വ​കാ​ശി​ക​ളാ​യി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ടീം ​തി​രൂ​രും ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ദോ​ഹ വാ​രി​യേ​ഴ്സും ക​ര​സ്ഥ​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ 365 മ​ല്ലു ഫി​റ്റ്ന​സ് ജേ​താ​ക്ക​ളാ​യി. ര​ണ്ടാം സ്ഥാ​നം സ്പോ​ട്ടീ​വ് ഗ്രി​പ്പ്സ്റ്റേ​ഴ്സും മൂ​ന്നാം സ്ഥാ​നം സം​സ്കൃ​തി ഖ​ത്ത​റും സ്വ​ന്ത​മാ​ക്കി.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​മി​ച്ച സ്ഥി​രം വ​ടം​വ​ലി കോ​ർ​ട്ടി​ന്റെ​യും മ​ത്സ​ര​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഐ.​എ​സ്.​സി മു​ൻ പ്ര​സി​ഡ​ന്റ് ഡോ. ​മോ​ഹ​ൻ തോ​മ​സും ഖ​ത്ത​ർ ഡി​സ്ക​സ് ത്രോ ​താ​രം അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് ദീ​പും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട​യു​ടെ ഏ​ണ​സ്റ്റ് ഫ്രാ​ൻ​സി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ ജോ. ​സെ​ക്ര​ട്ട​റി നി​ശാ​ന്ത് വി​ജ​യ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ആ​ദ്യ​ത്തെ സ്ഥി​രം വ​ടം​വ​ലി കോ​ർ​ട്ടി​ന്റെ സാ​ക്ഷാ​ത്കാ​ര​ത്തെ കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.

ഖ​ത്ത​ർ മു​ൻ ഹൈ​ജം​ബ് താ​രം മു​ൻ​ഷീ​ർ, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ കെ.​വി ബോ​ബ​ൻ, ജോ​പ്പ​ച്ച​ൻ തെ​ക്കേ​കു​റ്റ്, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ഡോ. ​അ​ബ്ദു​ൽ സ​മ​ദ്, ഖി​ത്‍വ പ്ര​സി​ഡ​ന്റ് സ്റ്റീ​സ​ൺ കെ. ​മാ​ത്യു, ഷി​ജു വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ജ​യി​ക​ൾ​ക്ക് ഐ.​സി.​ബി.​എ​ഫ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യം​ഗ​വും ലോ​ക കേ​ര​ള സ​ഭാ അം​ഗ​വു​മാ​യ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യും ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട-​ഖി​ത്‍വ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ശ്യാം ​പ​ര​വൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Tug of war- Sak Qatar winners
Next Story