‘ട്യുൺസ് ഇൻ ഡ്യൂൺസ്’ സംഗീത പരിപാടി നാളെ
text_fieldsദോഹ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ട്യൂൺസ് ഇൻ ഡ്യൂൺസ്’ ശ്വേതാ മോഹൻ ലൈവ് സംഗീത പരിപാടി വെള്ളിയാഴ്ച ദോഹ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ അരങ്ങേറും. ചലച്ചിത്ര പിന്നണി ഗായിക ശ്വേത മോഹനും റിതുരാജ് ആൻഡ് ബെന്നറ്റ് ആൻഡ് ദി ബാൻഡും അവതരിപ്പിക്കുന്ന സംഗീതപരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ‘ട്യൂൺസ് ഇൻ ഡ്യൂൺസിൽ’ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആയിരിക്കും. മൂന്ന് മണിക്കൂർ നീളുന്ന സംഗീതനിശയിൽ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി മുഴുവൻ സംഗീതപ്രേമികൾക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രണ്ടു വർഷം മുമ്പ് ആരംഭിച്ച, ഐ.സി.സി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയാണ് ‘അജ്പാക്’. ലയാലി റസ്റ്റാറന്റ് സാരയ കോർണിഷ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അജ്പാക് ചീഫ് പാട്രൺ മുഹമ്മദ് ഷാനവാസ്, പ്രസിഡന്റ് ഷെഫി വൈശ്യനാടം, ജനറൽ സെക്രട്ടറി പ്രേമ ശരത്, ഉപദേശക സമിതി അംഗം എബ്രഹാം മാത്യു, പ്രോഗ്രാം കോഓഡിനേറ്റർ ഷൈജു ധമനി, സ്കോഡ കാർസ് മാർക്കറ്റിങ് മാനേജർ മൊഖ്ലസ് മഹ്മൂദി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.