Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതുർക്കി സൈന്യത്തിെൻറ...

തുർക്കി സൈന്യത്തിെൻറ അഞ്ചാമത് ബറ്റാലിയനും  ദോഹയിലെത്തി

text_fields
bookmark_border
തുർക്കി സൈന്യത്തിെൻറ അഞ്ചാമത് ബറ്റാലിയനും  ദോഹയിലെത്തി
cancel
ദോഹ: തുർക്കി സൈന്യത്തി​​െൻറ അഞ്ചാമത് ബറ്റാലിയൻ  ദോഹയിലെത്തി. ബുധനാഴ്​ച പ്രത്യേക സൈനിക  വിമാനത്തിലെത്തിയ ബറ്റാലിയനിലെ മുഴുവൻ സൈനികരും  ഖത്തർ–തുർക്കി സൈനിക പരിശീലനത്തിൽ  ഭാഗഭാഗാക്കുവുമെന്ന്​ പ്രതിരോധ വകുപ്പ് അറിയിച്ചു. 
സംയുക്​ത  സൈനിക പരിശീലനം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക്  സഹായം നൽകൽ, മേഖലയുടെ സുരക്ഷിതത്വം തുടങ്ങിയ  ഉത്തരവാദിത്തങ്ങളിലാണ് തുർക്കി സൈന്യം ഖത്തർ  സൈന്യത്തെ സഹായിക്കുകയെന്ന്​ ബന്ധപ്പെട്ടവർ വ്യക്തമാക്കി. 
ജൂൺ 19നാണ്​ തുർക്കി സൈന്യത്തി​​െൻറ ആദ്യ ബറ്റാലിയൻ  ഖത്തറിലെത്തിയത്. പിന്നീട്​ മൂന്നു ബറ്റാലിയനുകൾ  കൂടിയെത്തി. 
താരിഖ് ബിൻ സിയാദ് സൈനിക ക്യാമ്പാണ്  ഇപ്പോൾ തുർക്കി സൈനിക താവളമായി അനുവദിച്ചിരിക്കുന്നത്.  
2015 ലാണ് ഖത്തറും തുർക്കിയും സൈനിക മേഖലയിൽ  പരസ്​പരം സഹകരിക്കാനുള്ള തീരുമാനം എടുത്തത്. എന്നാൽ  ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് തുർക്കി പാർലമ​െൻറ്​ ഈ  കരാറിന് ഔദ്യോഗിക അംഗീകാരം നൽകിയത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf crisisturkey force
News Summary - turkey's force in doha
Next Story