ജൂലൈ 15 ഓർമയിൽ തുർക്കി എംബസി
text_fieldsദോഹ: തുർക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമത്തിൻെറ അഞ്ചാം വാർഷികത്തിൻെറ സ്മരണപുതുക്കി ഖത്തറിലെ തുർക്കി എംബസി. 2016 ജൂലൈ 15നായിരുന്നു പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ സർക്കാറിനെതിരെ പട്ടാളത്തിലെ ഒരുവിഭാഗത്തിൻെറ നേതൃത്വത്തിൽ അട്ടിമറി ശ്രമം നടന്നത്.
ഖത്തറിലെ തുർക്കി അംബാസഡർ മുസ്തഫ ഗോക്സുവിൻെറ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എറിത്രിയ സ്ഥാനപതി ഫാഹിദ് സലിം അൽ മെറി, മറ്റു നയതന്ത്ര പ്രതിനിധികൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സൈനിക അട്ടിമറിക്കിടെ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബാംഗങ്ങളും ദോഹയിൽ നടന്ന ചടങ്ങിൽ എത്തിയിരുന്നു. സംഭവത്തിൽ മരിച്ച 251 േപരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. നിർണായക സന്ദർഭത്തിൽ രാജ്യത്തിന് പിന്തുണ നൽകിയ ഖത്തർ ഭരണകൂടത്തിനുള്ള നന്ദി അംബാസഡർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.