അൽവാബ് സ്ട്രീറ്റിൽ രണ്ട് ഇൻറർസെക്ഷനുകൾ തുറക്കും; വക്റയിൽ താൽകാലിക അടവ്
text_fieldsദോഹ: അല്‍ വാബ് സ്ട്രീറ്റിലെ രണ്ട് ഇൻറര്സെക്ഷനുകള് വരും ദിവസങ്ങളിൽ തുറക്കുമെന്ന് പൊതുമരാമത്ത് വിഭാഗം 'അശ്ഗാൽ'. അതേസമയം, അല്‍ വക്രയിലെ ഇൻറീരിയര്‍ റോഡ് താല്‍ക്കാലികമായി അടച്ചിടുമെന്നും അറിയിച്ചു. അൽ വാബ് സ്ട്രീറ്റിലെ ബയ ഇൻറർസെക്ഷൻ ഡിസംബർ 25നും ഖലീഫ ഒളിമ്പിക് സിറ്റി ഇൻറർസെക്ഷൻ ഡിസംബർ 31നും തുറക്കും.ട്വിറ്ററിലൂടെയാണ് പൊതുമരാമത്ത് വിഭാഗംഇക്കാര്യം അറിയിച്ചത്. ഇൻറര്സെക്ഷനുകള് തുറക്കുന്നതിലൂടെ അല്‍ അസീസിയ, അല്‍ വാബ്, മെഹൈര്‍ജ, മുറൈഖ്, മുഐതര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതം സുഗമമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആസ്പയര് സോണിലേക്കും ഖലീഫ ഇൻറര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കുമുള്ള വാണിജ്യ, മെഡിക്കല്‍, വിദ്യാഭ്യാസ, കായിക സൗകര്യങ്ങളിലേക്കും ഉപയോക്താക്കളെ ഈ റോഡുകള്‍ ബന്ധിപ്പിക്കുമെന്നും പൊതുമരാമത്ത് വ്യക്തമാക്കി. അൽവക്റ റോഡിലേക്ക് ഇബ്ന് സീന്‍സ് സ്ട്രീറ്റില്‍നിന്നുള്ള പ്രവേശനം ഒരുമാസത്തേക്ക് അടച്ചിടും. ഡിസംബര്‍ 21 മുതല്‍ 2022 ജനുവരി 20 വരെയാണ് ഗതാഗത നിയന്ത്രണം. ട്രാഫിക് ഡിപ്പാര്ട്ട്മെൻറിെൻറ ഏകോപനത്തോടെ റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമാണ് അടച്ചിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.