Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ണ്ട​ർ 20 ഏ​ഷ്യ​ൻ...

അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പ്​; ജോ​ർ​ഡ​നെ വീ​ഴ്​​ത്തി ഖ​ത്ത​റി​ന്​ ഏ​ഷ്യ​ൻ യോ​ഗ്യ​ത

text_fields
bookmark_border
U-20 Asian Cup
cancel
camera_alt

അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ദോ​ഹ: ജ​യം അ​നി​വാ​ര്യ​മാ​യ അ​വ​സാ​ന അ​ങ്ക​ത്തി​ൽ ജോ​ർ​ഡ​നെ 3-2ന്​ ​വീ​ഴ്​​ത്തി ഖ​ത്ത​ർ അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പി​ന്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടി. ഗ്രൂ​പ്​ റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ മി​ന്നും ജ​യം. ഇ​തോ​ടെ, ഗ്രൂ​പ്​ ‘ജെ’​യി​ൽ മൂ​ന്ന്​ ക​ളി​യും ജ​യി​ച്ച ഖ​ത്ത​ർ ഒ​ന്നാം സ്ഥാ​​ന​ക്കാ​രാ​യി 2025 ഫെ​ബ്രു​വ​രി​യി​ൽ ചൈ​ന​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി. മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യി ജോ​ർ​ഡ​നും യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

അ​ബ്​​ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്റെ അ​ഞ്ചാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ്​ ഖാ​ലി​ദി​ന്റെ ഗോ​ളി​ലൂ​ടെ ഖ​ത്ത​ർ തു​ട​ങ്ങി​യി​രു​ന്നു. ബ​സാം ഈ​ദ്, ഇ​ബ്രാ​ഹിം അ​ൽ ഹ​സ​ൻ എ​ന്നി​വ​രും ഗോ​ൾ നേ​ടി ഖ​ത്ത​റി​നെ മു​ന്നി​ലെ​ത്തി​ച്ചു. 39ാം മി​നി​റ്റി​ൽ ഊ​ദ്​ ഫ​ഖൗ​രി​യു​ടെ​യും 69ാം മി​നി​റ്റി​ലെ ഖ​ത്ത​ർ താ​രം ഈ​ദി​ന്റെ സെ​ൽ​ഫ്​ ഗോ​ളി​ലൂ​ടെ​യും ജോ​ർ​ഡ​ൻ തി​രി​കെ​യെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ന​ട​ത്തി​യ ആ​തി​ഥേ​യ​ർ ജ​യം ഉ​റ​പ്പി​ച്ചു. മ​ല​യാ​ളി താ​രം ത​ഹ്​​സി​ൻ മു​ഹ​മ്മ​ദും ഖ​ത്ത​റി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsU-20 Asian Cup
News Summary - U-20 Asian Cup; Qatar defeated Jordan Asian competency
Next Story