യു.എ.ഇ അംബാസഡർ സ്ഥാനമേറ്റു
text_fieldsദോഹ: നാലുവർഷത്തെ ഇടവേളക്കുശേഷം ഖത്തറിലേക്ക് നിയമിതനായ യു.എ.ഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ ഉൾപ്പെടെയുള്ള നയതന്ത്രപ്രതിനിധികളുടെ സ്ഥാനപത്രം ഏറ്റുവാങ്ങി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഗൾഫ് ഉപരോധത്തിനുശേഷം, ദീർഘനാളത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ഖത്തറും യു.എ.ഇയും ഇരു രാജ്യങ്ങളിലേക്കും അംബാസഡർമാരെ നിയമിച്ചത്.
ബുധനാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു അമീർ യു.എ.ഇ അംബാസഡറുടെ സ്ഥാനപത്രം സ്വീകരിച്ചത്. മാൾട്ട അംബാസഡർ സിമോൺ പൊളിചിനോ, നെതർലൻഡ്സ് അംബാസഡർ ഫെർഡിനാൻഡ് ലാൻസ്റ്റിൻ, സ്വിസ് അംബാസഡർ ഫ്ലോറൻസ് ടിൻഗിലേ മാട്ട്ലി, ബോസ്നിയ അംബാസഡർ സാമിർ ഹലിലോവിച് എന്നിവരുടെ സ്ഥാന പത്രങ്ങളും അമീർ ഏറ്റുവാങ്ങി. പുതിയ നയതന്ത്ര പ്രതിനിധികൾക്ക് ആശംസകൾ നേർന്ന അമീർ, ഖത്തറും അവരുടെ രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കാനും വികസനത്തിൽ സംഭാവന ചെയ്യാനും കരുത്താവട്ടെയെന്ന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.