യു.എ.ഇ, സൗദി റെഡ് ലിസ്റ്റിൽ
text_fieldsദോഹ: കോവിഡ് പുതിയ വകഭേദമായ ഒമിേക്രാൺ വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ യു.എ.ഇയും സൗദിയും ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഖത്തർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പൊതുജനാരോഗ്യ മന്ത്രാലയമാണ് കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്.
ജനുവരി ഒന്ന് രാത്രി ഏഴ് മുതൽ പുതിയ പട്ടിക പ്രാബല്ല്യത്തിൽ വരും. കോവിഡ് വ്യാപന സാധ്യത തീരെ ഇല്ലാത്ത 'ഗ്രീൻ ലിസ്റ്റിൽ' 153 രാജ്യങ്ങളും, നേരിയ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 47 രാജ്യങ്ങളും, അതീവ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളുടെ പട്ടികയായ എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഒമ്പത് രാജ്യങ്ങളുമാണുള്ളത്. ഗ്രീൻ ലിസ്റ്റ് 175ൽ നിന്ന് 153 ആയി കുറഞ്ഞു. റെഡ് ലിസ്റ്റ് 23ൽ നിന്ന് 47 രാജ്യങ്ങളായ വർധിച്ചു.
നേരത്തെ ഗ്രീൻ ലിസ്റ്റിലായിരുന്ന സൗദി അറേബ്യ, യു.എ.ഇക്കും പുറമെ, അമേരിക്ക, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളും റെഡ് ലിസ്റ്റിലാണുള്ളത്. നേരത്തേ എക്സപ്ഷനൽ റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീലങ്ക, ഫിലിപ്പിന്സ്, സുഡാൻ എന്നീ രാജ്യങ്ങളെ തീവ്രത കുറഞ്ഞ റെഡ് ലിസ്റ്റിലേക്ക് മാറ്റി. ഒമ്പതു രാജ്യങ്ങളാണ് എക്സപ്ഷനൽ റെഡ് ലിസ്റ്റിൽ തുടരുന്നത്. റെഡ്ലിസ്റ്റിൽ നിന്നും വരുന്ന ഖത്തർ പൗരന്മാർക്കും താമസക്കാർക്കും രാജ്യത്ത് എത്തി 36 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന പൂർത്തിയാക്കിയാൽ മതിയാവും. എന്നാൽ, സന്ദർശകർക്ക് രണ്ടു ദിവസ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.