മേൽവിലാസം കുറിക്കാൻ യു.എ.ഇ
text_fieldsഅറബ് മേഖലയിലെ പ്രബല ഫുട്ബാൾ ശക്തിയാണ് യു.എ.ഇ. പതിറ്റാണ്ടുകളുടെ ഫുട്ബാൾ പാരമ്പര്യമുള്ളവർ. 1990 ഇറ്റാലിയ ലോകകപ്പിലൂടെ വിശ്വമേളയിൽ സാന്നിധ്യമറിയിച്ചവർ.
പിന്നീടൊരിക്കലും ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഏഷ്യൻ മേഖലയിൽ യു.എ.ഇ മികച്ച ടീമുകളിൽ ഒന്നാണ്.
ഇടക്കാലത്ത് നിറംമങ്ങിപ്പോയ മരുഭൂമിയിലെ വെള്ളപ്പടയാളികൾ സമീപകാലത്തായി പഴയ ഫോമിലേക്ക് തിരികെയെത്തുകയാണ്.
നിലവിൽ ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ കരുത്തരായ ഇറാനും സൗത്ത് കൊറിയക്കുമൊപ്പമാണ് യു.എ.ഇയുടെ സ്ഥാനം.
കരുത്തർക്കൊപ്പമുള്ള മൂന്നാം റൗണ്ടിലെ അവസാനവട്ട പോരാട്ടങ്ങളിൽ ടീം പലേപ്പാഴും കാലിടറി. ഒരു കളി മാത്രം ജയിച്ച യു.എ.ഇ ലബനാനെതിരായ ജയവുമായാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്.
നെതർലൻഡ്സിനെയും സൗദി അറേബ്യയെയും പരിശീലിപ്പിച്ച ഡച്ച് പരിശീലകൻ വാൻ മാർവികാണ് 2019 മുതൽ എമിറേറ്റ്സ് പടയുടെ പരിശീലകൻ. ഇടക്കാലത്ത് പുറത്താക്കിയെങ്കിലും വീണ്ടും തിരിച്ചുവിളിച്ച് മാർവികിൽ തന്നെ ടീമിെൻറ തന്ത്രങ്ങൾ ഏൽപിച്ചിരിക്കുകയാണ്.
ദേശീയ ടീമിനായി 138 മത്സരങ്ങൾ കളിച്ച 38കാരൻ ഇസ്മായിൽ മതാർ ആണ് ടീമിലെ സീനിയർ.
മുൻനിരയിൽ കളിക്കുന്ന ഈ പത്താം നമ്പറുകാരനൊപ്പം അലി മബ്കൗത്, അലി സൽമീൻ, ബന്ദർ അൽ അഹ്ബാബി, പ്രതിരോധ നിരയിലെ മുഹന്നദ് സലീം, യൂസുഫ് ജാബിർ എന്നിവരടങ്ങിയതാണ് ഇമാറാത്തി പട. യു.എ.ഇ പ്രോ ലീഗിൽ കളിക്കുന്ന താരങ്ങളാണ് ടീമിെൻറ കരുത്ത്.
TEAM 05 -യു.എ.ഇ
ഫിഫ റാങ്ക് 71
ക്യാപ്റ്റൻ: വാലിദ് അബ്ബാസ്
കോച്ച്: ബെർട് വാൻ മാർവിക്
നേട്ടങ്ങൾ: ഫിഫ ലോകകപ്പ് പങ്കാളിത്തം (1990 ഗ്രൂപ് റൗണ്ട്), ഗൾഫ് കപ്പ് ചാമ്പ്യൻ (2007, 2013), ഏഷ്യാകപ്പ് (1996 റണ്ണേഴ്സ് അപ്പ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.