സിറ്റിസ്കേപ്പിൽ എ.ഐ സ്മാർട്ട് ചാറ്റ്ബോട്ടുമായി യു.ഡി.സി
text_fieldsസിറ്റി സ്കേപ്പിലെ യു.ഡി.സിയുടെ എ.ഐ ചാറ്റ് ബോട്ട് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ
അതിയ്യ സന്ദർശിക്കുന്നു
ദോഹ: ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്റർ വേദിയാകുന്ന സിറ്റി സ്കേപ്പ് പ്രദർശനത്തിൽ സന്ദർശകരെ ആകർഷിച്ച് പേൾ ഐലൻഡ് ഡെവലപ്പേഴ്സായ യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനിയുടെ (യു.ഡി.സി) ചാറ്റ്ബോട്ട്. യു.ഡി.സിയുടെ പുതിയ പ്രൊജക്ടുകൾ സംബന്ധിച്ചും മറ്റും സന്ദർശകരുടെ സംശയങ്ങൾക്ക് തത്സമയം മറുപടി നൽകിക്കൊണ്ടാണ് നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ചാറ്റ് ബോട്ട് സജ്ജമാക്കിയത്.
റിയൽ എസ്റ്റേറ്റ് വിപണന രംഗത്തെ മെച്ചപ്പെട്ട അനുഭവങ്ങളും കണ്ടുപിടിത്തങ്ങളും പരിചയപ്പെടുത്തുന്ന സിറ്റി സ്കേപ്പ് വേദിയിൽ സന്ദർശകർക്ക് പുതിയ അനുഭവം കൂടിയാണ് യു.ഡി.സി പവലിയനിലെ ചാറ്റ്ബോട്ട്.
ജിവാൻ ഐലൻഡിലെയും പേൾ ഐലൻഡിലെയും റെസിഡൻഷ്യൽ, കോമേഴ്സ്യൽ, വിനോദ ഓഫറുകൾ ഉൾപ്പെടെ യു.ഡി.സിയുമായി ബന്ധപ്പെട്ട വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം സഹായം നൽകുന്ന ചാറ്റ്ബോട്ട് ഇതിനകം സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
അതേസമയം, യു.ഡി.സിയുടെ ഏറ്റവും പുതിയ വികസന പദ്ധതിയായ ജിവാൻ ഐലൻഡ് ഉൾപ്പെടുന്ന ആഡംബര ജീവിതാനുഭവം പ്രദർശിപ്പിക്കുന്ന യു.ഡി.സി പവലിയൻ സിറ്റിസ്കേപ്പ് 2024ലെ മുഖ്യ ആകർഷണ കേന്ദ്രമായി. അത്യാധുനിക സാങ്കേതികവിദ്യയും അതിശയിപ്പിക്കുന്ന ദൃശ്യ ഘടകങ്ങളും പവലിയന് മാറ്റുകൂട്ടിയപ്പോൾ സന്ദർശകർക്കും നിക്ഷേപകർക്കുമിടയിൽ ശ്രദ്ധ നേടാനും യു.ഡി.സിക്ക് കഴിഞ്ഞു. ജിവാൻ ഐലൻഡിനെക്കുറിച്ച് സന്ദർശകർക്കും നിക്ഷേപകർക്കും പൂർണ വിവരങ്ങൾ പവലിയനിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.